തിരുവനന്തപുരം: മണ്ഡലപൂജയ്ക്കായി ശബരിമല ക്ഷേത്രസന്നിധി ഒരുങ്ങിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വിഗ്രഹത്തിൽ ചാർത്തുവാനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്രയെ ഡിസംബർ 26ന് വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പതിനെട്ടാംപടിക്കു മുകളിൽ കൊടിമരത്തിന് മുന്നിൽ വച്ച് തങ്കയങ്കിയെ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോകും. ശേഷം 6.35ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ 27ന് പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കും. ഉച്ചക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. അയ്യപ്പഭക്തർക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡ് ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Also See- ശബരിമല സന്നിധാനത്തെ ഭക്തിയില്‍ ആറാടിച്ച് ‘കര്‍പ്പൂരാഴി’ ; ചിത്രങ്ങള്‍ കാണാം
ഡിസംബർ 27ന് രാത്രി അടയ്ക്കുന്ന ക്ഷേത്രം മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.