ശബരിമല: യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് കടകംപള്ളി

ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയിൽ നിന്നും തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി

News18 Malayalam | news18-malayalam
Updated: November 17, 2019, 1:17 PM IST
ശബരിമല: യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് കടകംപള്ളി
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
  • Share this:
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭയാശങ്കയില്ലാത്ത മണ്ഡലകാലമാണ് ഇക്കുറി. ഇത് നല്ല രീതിയിൽ അവസാനിപ്പിക്കാൻ സാധിക്കും. അതേസമയം ദര്‍ശനത്തിനെത്തിയ യുവതികളെ  തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. തീർഥാടന കാലത്ത് ശബരിമലയിൽ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ വിളിച്ച യോഗത്തിനെത്തിയതായിരുന്നു മന്ത്രി.

ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 11,000 വാഹനങ്ങൾ ഒരു സമയം പാർക്ക് ചെയ്യാനുള്ള സൗകര്യം നിലയ്ക്കൽ ഏർപ്പെടുത്തിയിട്ടുണ്ട്.  നിലയ്ക്കലിൽ നിന്നുള്ള കെ എസ് ആർ ടി സി യാത്രയ്ക്ക് ക്യു സംവിധാനം കൊണ്ടുവരും. തീർഥാടനത്തോടനുബന്ധിച്ചുള്ള പൊതുമരാമത്ത് പ്രവൃത്തികൾ 99 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് മാത്രം 33,000 പേർക്കാണ് ഭക്ഷണം നൽകുന്നത്. ഇതുകൂടാതെ അയ്യപ്പ സേവാ സംഘവും അയ്യപ്പസേവാസമാജവും ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

Also Read ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ട; ദേവസ്വം ബോർഡിന് നിയമോപദേശം

പമ്പയിലേക്ക് ചെറിയ വാഹനങ്ങൾ പമ്പ വരെ അനുവദിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ മാസ പൂജകാലത്ത് ചെറിയ വാഹനങ്ങൾ പമ്പവരെ അനുവദിക്കുന്നുണ്ട്. അംഗപരിമിതര്‍ക്കായി പ്രത്യേകം സര്‍വീസുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍