'ശബരിമലയ്ക്ക് പ്രത്യേക നിയമം'; ദേവസ്വമോ മന്ത്രിയോ അറിഞ്ഞില്ലെന്ന് എ. പത്മകുമാര്‍
'ശബരിമലയ്ക്ക് പ്രത്യേക നിയമം'; ദേവസ്വമോ മന്ത്രിയോ അറിഞ്ഞില്ലെന്ന് എ. പത്മകുമാര്‍
നിയമമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത് അറിയില്ലെന്ന ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വാദം സി പി എമ്മിന്റെ അടവ് നയത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആരോപിച്ചു.
തിരുവനന്തപുരം: ശബരിമലയ്ക്കു വേണ്ടി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് അഭിഭാഷകന് സുപ്രീംകോടതിയില്‍ പറഞ്ഞത് ദേവസ്വം ബോര്‍ഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഇക്കാര്യം അറിയിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ശബരിമല അടര്‍ത്തി മാറ്റണമെന്നത് ചിലരുടെ സ്വപ്നം മാത്രമാണ്. വരുമാനം ലക്ഷ്യമിട്ടാണ് ശബരിമലയ്ക്കു വേണ്ടി അത്തരത്തിലുള്ള ആവശ്യമുയരുന്നതെന്നും പത്മകുമാര്‍ ചൂണ്ടിക്കാട്ടി.
ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഇന്നലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഭരണകാര്യങ്ങളിലുള്‍പ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിര്‍മാണം നടത്തുമെന്നും വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് പുതിയ നിയമനിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ അറിയിച്ചത്.
അതേസമയം ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
പ്രത്യേക നിയമമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത് അറിയില്ലെന്ന ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വാദം സി പി എമ്മിന്റെ അടവ് നയത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.