• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആര്യാമ സുന്ദരത്തിന്റെ പിന്മാറ്റം: പിന്നിൽ തത്പരകക്ഷികളെന്ന് എ. പത്മകുമാർ

ആര്യാമ സുന്ദരത്തിന്റെ പിന്മാറ്റം: പിന്നിൽ തത്പരകക്ഷികളെന്ന് എ. പത്മകുമാർ

News18

News18

  • Last Updated :
  • Share this:
    പത്തനംതിട്ട: ശബരിമല കേസില്‍ ദേവസ്വംബോർഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നില്‍ ചില സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.

    ദേവസ്വം ബോര്‍ഡിന് വേണ്ടി ഒരു മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

    ശബരിമല: കോടതിയലക്ഷ്യ ഹർജികൾക്ക് അനുമതിയില്ല

    'ശബരിമല വിഷയത്തിൽ പുനഃപരിശോധാ ഹര്‍ജി അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ വിഷയമില്ലല്ലോ. മറിച്ചാണെങ്കില്‍ സര്‍വകക്ഷി യോഗം വിളിച്ച് രമ്യതയില്‍ പരിഹരിക്കും. അയ്യപ്പന്‍ അവിടെയുണ്ടല്ലോ, എല്ലാം ശരിയാകും'- പത്മകുമാര്‍ പറഞ്ഞു.
    First published: