• HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ്18 സർവേ: മഞ്ചേശ്വരത്തെ വികസനപ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്ന് വോട്ടർമാർ

ന്യൂസ്18 സർവേ: മഞ്ചേശ്വരത്തെ വികസനപ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്ന് വോട്ടർമാർ

സർവെയിൽ പങ്കെടുത്ത 56.1ശതമാനം പേരും മഞ്ചേശ്വരത്തിന്റെ വികസനം പ്രധാന വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടു.

manjeswaram

manjeswaram

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രധാന വിഷയം മഞ്ചേശ്വരത്തെ വികസന പ്രവർത്തനങ്ങളെന്ന് വോട്ടർമാർ. ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് ഭൂരിഭാഗം വോട്ടർമാരും നിലപാട് വ്യക്തമാക്കിയത്. സർവെയിൽ പങ്കെടുത്ത 56.1ശതമാനം പേരും മഞ്ചേശ്വരത്തിന്റെ വികസനം പ്രധാന വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടു.

    also read :അവസാന ലാപ്പില്‍ 'ബ്രഹ്മാസ്ത്ര'വുമായി സിപിഎം; വെള്ളിയാഴ്ച പ്രചരണത്തിന് വിഎസ് ഇറങ്ങും

    15.1 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും 13.4 ശതമാനം പേർ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരുമെന്നും രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെന്ന് 8.5 ശതമാനം പേർ രേഖപ്പെടുത്തിയപ്പോൾ 2 ശതമാനം പേർ മാത്രമാണ് പെരിയ ഇരട്ടക്കൊല തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് രേഖപ്പെടുത്തിയത്. 4.9 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

    മഞ്ചേശ്വരത്തെ വികസന പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് 55 ശതമാനം പേരും അഭിപ്രായപ്പെട്ടത് അല്ല എന്നായിരുന്നു. 40.8 ശതമാനം പേർ തൃപ്തിയുണ്ടെന്ന് രേഖപ്പെടുത്തിയപ്പോൾ 4.2 ശതമാനം പേർ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

    മഞ്ചേശ്വരത്തോട് പ്രാദേശികമായ വേർതിരിവും അവഗണനയും ഉണ്ടോ എന്ന ചോദ്യത്തിന് സർവെയിൽ പങ്കെടുത്തവർ ഉണ്ടെന്നും ഇല്ലെന്നും ഒരു പോലെ അഭിപ്രായപ്പെട്ടു. 47.1 ശതമാനം പേർ ഉണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ 41.5 ശതമാനം പേർ ഇല്ലെന്നും വ്യക്തമാക്കി. 11.4 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

    സ്ഥാനാർഥി സ്വന്തം പ്രദേശത്ത് നിന്നുള്ള വ്യക്തി ആകണം എന്ന നിർബന്ധമുണ്ടാ എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടെയും അഭിപ്രായം ഉണ്ട് എന്നായിരുന്നു. 55.1 പേരാണ് ഉണ്ട് എന്ന് അഭിപ്രായപ്പെട്ടത്. 37.9 ശതമാനം പേർ ഇല്ലെന്നും രേഖപ്പെടുത്തി. 7 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

    സ്ഥാനാർഥികളുടെ വ്യക്തിത്വ മികവ് വോട്ടിൽ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് 65.8 ശതമാനം പേരും അതെ എന്നാണ് അഭിപ്രായപ്പെട്ടത്. 23.3 ശതമാനം പേർ ഇല്ലെന്നും അഭിപ്രായപ്പെട്ടു. 10.9 ശതമാനം പേർ ഈ ചോദ്യത്തിന് അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.
    First published: