HOME » NEWS » Kerala » DEVIKULAM INDEPENDENT IN AIADMK WILL BE THE NDA CANDIDATE

Kerala Assembly Election 2021 | ദേവികുളത്തെ സ്വതന്ത്രൻ അണ്ണാഡിഎംകെയില്‍; എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

എൻ ഡി എ സ്ഥാനാര്‍ഥി എം ആർ ധനലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളിയ സാഹചര്യത്തില്‍ എൻ ഡി എയ്ക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച എം ഗണേശന് അണ്ണാ ഡി എം കെ അംഗത്വം നല്‍കി.

News18 Malayalam | news18-malayalam
Updated: March 20, 2021, 11:19 PM IST
Kerala Assembly Election 2021 | ദേവികുളത്തെ സ്വതന്ത്രൻ അണ്ണാഡിഎംകെയില്‍; എന്‍ഡിഎ സ്ഥാനാര്‍ഥിയാകും
devikulam-idukki
  • Share this:
ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി എം ഗണേശന്‍ അണ്ണാ ഡി എം കെയില്‍ ചേര്‍ന്നു. ഇതോടെ എൻ ഡി എയ്ക്ക് ഇവിടെ സ്ഥാനാര്‍ഥിയായി. എൻ ഡി എ സ്ഥാനാര്‍ഥി എം ആർ ധനലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളിയ സാഹചര്യത്തില്‍ എൻ ഡി എയ്ക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച എം ഗണേശന് അണ്ണാ ഡി എം കെ അംഗത്വം നല്‍കി.

ദേവികുളം മണ്ഡലത്തില്‍ എൻ ഡി എ സ്ഥാനാര്‍ഥിയായി അണ്ണാ ഡി എം കെയുടെ എം ഗണേശന്‍ മത്സരിക്കുന്നതായി ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി അറിയിച്ചു. ഞായറാഴ്ച മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഗണേശന്‍ സജീവമാകുമെന്നും അദേഹം അറിയിച്ചു. നേരത്തെ എൻ ഡി എ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയത് വിശദമായി പരിശോധിക്കുമെന്നും അജി അറിയിച്ചു.

മറയൂരിലെ കോൺഗ്രസ് നേതാവായിരുന്ന ഗണേശനെ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടി പുറത്താക്കിയിരുന്നു. തദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തേത്തുടർന്നായിരുന്നു ഇത്.

ദേവികുളം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മി, ഡമ്മി സ്ഥാനാര്‍ഥിയായ പൊന്‍പാണ്ടി, ബിഎസ്പിയിലെ തങ്കച്ചന്‍ എന്നിവരുടെ പത്രികയാണ് തള്ളിയത്. ദേവികുളത്തെ എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥികളായ ധനലക്ഷ്മിയുടെയും പൊന്‍പാണ്ടിയുടേയും ഫോറം 26 ടൈപ്പ് ചെയ്ത് സമര്‍പ്പിച്ചതില്‍ ന്യൂനതകള്‍ ഉണ്ടായിരുന്നതിനാലാണ് തള്ളിയത്. നോട്ടറിയുടെ സ്റ്റാമ്പ് എല്ലാ പേജിലും പതിക്കണമെന്ന നിബന്ധന പാലിക്കാതിരുന്നതിനാലാണ് തങ്കച്ചന്റെ പത്രിക നിരസിച്ചതെന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്/ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് വിവിധ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് എട്ട് സ്ഥാനാര്‍ത്ഥികള്‍ 14 പത്രികകളും ജില്ലയിലെ 16 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി 164 സ്ഥാനാര്‍ത്ഥികള്‍ 235 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. കൊണ്ടോട്ടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ നാമ നിര്‍ദേശ പത്രികയില്‍ മാര്‍ച്ച് 22ന് രാവിലെ ഒമ്പത് മണിക്ക് അന്തിമ തീരുമാനമെടുക്കും.

Also Read- ഗുരുവായൂർ,തലശേരി, ദേവികുളം; മൂന്നിടത്ത് മൂന്നാമനില്ല; എങ്ങനെ ബാധിക്കും?

ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ആറ് സ്ഥാനാര്‍ത്ഥികയാണ് പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 136 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 22ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകും.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി, ഭാരതീയ ജനതാ പാര്‍ട്ടി എ.പി അബ്ദുള്ളക്കുട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ത്ഥി സാനു, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി തസ്ലീം അഹമ്മദ് റഹ്‌മാനി, സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂനസ് സലീം, സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യിദ് സാദിഖലി തങ്ങള്‍ എന്നിവരുടെ നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥി ഷെക്കീര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
Published by: Anuraj GR
First published: March 20, 2021, 11:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories