നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എ രാജയുടെ സ്പീക്കർ തെരഞ്ഞെടുപ്പിലെ വോട്ട് ചട്ടവിരുദ്ധം; സഭയിലെ ദിവസങ്ങൾക്ക് 500 രൂപ വീതം പിഴ ഈടാക്കണം': പ്രതിപക്ഷ നേതാവ്

  'എ രാജയുടെ സ്പീക്കർ തെരഞ്ഞെടുപ്പിലെ വോട്ട് ചട്ടവിരുദ്ധം; സഭയിലെ ദിവസങ്ങൾക്ക് 500 രൂപ വീതം പിഴ ഈടാക്കണം': പ്രതിപക്ഷ നേതാവ്

  ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ രാജ സഭയിലിരുന്ന ദിവസങ്ങൾക്ക് 500 രൂപ വീതം പിഴ ഈടാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്.

  A.Raja (Image-Facebook)

  A.Raja (Image-Facebook)

  • Share this:
   തിരുവനന്തപുരം: ദേവികുളം എംഎൽഎ എ.രാജയിൽ നിന്നും പിഴ ഈടാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ രാജ സഭയിലിരുന്ന ദിവസങ്ങൾക്ക് 500 രൂപ വീതം പിഴ ഈടാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്.
   സ്പീക്കർ തെരഞ്ഞടുപ്പിൽ എ.രാജ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പരിശോധിച്ച് റൂളിംഗ് പിന്നീടെന്നാണ് സ്പീക്കർ എം.ബി.രാജേഷ് പ്രതികരിച്ചത്.

   മെയ് 24 നായിരുന്നു സംസ്ഥാനത്തെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തതത്. ദേവികുളം എംഎൽഎ ആയ രാജ ചടങ്ങിൽ തമിഴിലായിരുന്നു സത്യവാചകം ചൊല്ലിയത്. അന്ന് സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ നിയമവകുപ്പിന്‍റെ റിപ്പോർട്ട് തേടിയ സ്പീക്കർ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

   ഇതനുസരിച്ച് ഇന്ന് അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ രാജ നിയമസഭയിലിരുന്ന ദിവസങ്ങൾക്ക് പിഴ ഈടാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.

   Also Read-'പെട്രോൾ തീരുവയിൽ 63 രൂപ കേന്ദ്രത്തിന്; ആറുവർഷത്തിനിടെ കേന്ദ്ര നികുതി 307% വർധിപ്പിച്ചു’; മുഖ്യമന്ത്രി നിയമസഭയിൽ

   ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് 36കാരനായ രാജ. തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്‍- ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17നാണ് ജനനം. നിയമസഭയിലേക്ക് കന്നിയങ്കമായിരുന്നു. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടിയത്. ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.

   Also Read-Aadhaar Card Update: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ പരിശോധിക്കാം


   എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു ഡി എഫിലെ ഡി.കുമാറിനെ 7848 വോട്ടിന് പരാജയപ്പെടുത്തിയാണ് എ രാജ നിയമസഭയിലെത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്. കഴിഞ്ഞ തവണ എസ് രാജേന്ദ്രന്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എ കെ മണിയെ 5782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ വിജയിച്ച എ.രാജാ ലീഡ് നില 7848-ആയി ഉയര്‍ത്തി. മറയൂര്‍, അടിമാലി പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്.

   മറയൂരില്‍ 717-ഉം അടിമാലിയില്‍ 288 വോട്ടുകളുമാണ് യു.ഡി.എഫിന് ലീഡ് ലഭിച്ചത്. മറ്റ് പഞ്ചായത്തുകളിലെല്ലാം എ.രാജായ്ക്കായിരുന്നു ലീഡ് ലഭിച്ചത്. തോട്ടം മേഖലകളായ മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളിലും, വട്ടവട, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജായ്ക്ക് 1552 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

   Published by:Asha Sulfiker
   First published:
   )}