• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദങ്ങളെ ഓടിത്തോൽപിച്ച് സബ് കളക്ടർ രേണുരാജ്; ഫിനിഷ് ചെയ്തത് ഒന്നാം സ്ഥാനത്ത്

വിവാദങ്ങളെ ഓടിത്തോൽപിച്ച് സബ് കളക്ടർ രേണുരാജ്; ഫിനിഷ് ചെയ്തത് ഒന്നാം സ്ഥാനത്ത്

മൂന്നാറിൽ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തൺ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് താൻ കളിക്കളത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സബ് കളക്ടർ

  • News18
  • Last Updated :
  • Share this:
    മൂന്നാർ:  വിവാദങ്ങളിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലും പതറില്ലെന്ന് തെളിയിച്ച് ദേവികുളം സബ് കളക്ടർ രേണു രാജ് ഐഎഎസ്. മൂന്നാറിൽ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തൺ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് താൻ കളിക്കളത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സബ് കളക്ടർ. മാരത്തണിലെ റൺ വിത്ത് ഫൺ വിഭാഗത്തിലാണ് ഏഴുകിലോമീറ്റർ ഓടി രേണു രാജ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മൂന്നാർ ഡി എഫ് ഒ നരേന്ദ്ര ബാബുവാണ് രണ്ടാമതെത്തിയത്. രേണുരാജിന്റെ പിതാവ് രാജകുമാരൻ നായരാണ് മൂന്നാമതെത്തിയത്.

    മൂന്നാർ ഹൈ ഓൾറ്റിറ്റ്യൂട് സ്റ്റേഡിയത്തിൽ നിന്ന് ഹാഫ് മാരത്തണിന്റെ ഉദ്ഘാടനം നിർവഹിച്ചതും രേണുവായിരുന്നു. ഏഴ് കിലോമീറ്റർ മത്സരത്തിൽ 300 വനിതകൾ പങ്കെടുത്തു. പഴയ മൂന്നാറിൽ വിവാദത്തിലായ വനിതാ വ്യവസായകേന്ദ്രത്തിന്റെ അടുത്താണ് രേണു മാരത്തൺ ഫിനിഷ് ചെയ്തത്. മത്സരത്തിൽ വിജയിച്ച ശേഷം സബ് കലക്ടർ നേരെ എത്തിയത് എസ് രാജേന്ദ്രന്റെ വീടിന് സമീപത്തേക്കാണ്. ഇവിടെ മറ്റൊരു അനധികൃത നിർമാണം സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസർക്ക് നിർദേശവും നൽകി. 42 കിലോമീറ്റർ, 21 കിലോ മീറ്റർ, ഏഴു കിലോമീറ്റർ വിഭാഗങ്ങളിലായാണ് മാരത്തൺ മത്സരം നടന്നത്. പ്രധാന വിഭാഗത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.

    First published: