തിരുവനന്തപുരം: ഇന്ന് ഒന്നുമുതൽ ശബരിമല ഒഴികെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച വൈകിട്ട് തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഒരുസമയം 5 പേർക്ക് ദർശനം നടത്താം.
മുഖാവരണം ധരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം.
10 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിൽ ഉള്ളവർക്കും ദർശനം അനുവദിക്കില്ല.
നിർമ്മാല്യ സമയത്തും ദീപാരാധന സമയത്ത് ദർശനം അനുവദിക്കില്ല. തിരക്ക് ഒഴിവാക്കാനാണിത്. രാവിലെ 6 മുൻപ് ദർശനം അനുവദിക്കില്ല. വൈകിട്ട് 6:30 മുതൽ 7 വരെയും ഭക്തർക്ക് പ്രവേശനമില്ല.
വഴിപാടുകൾ നടത്താമെങ്കിലും ശ്രീകോവിലിനുള്ളിൽ നിന്ന് പ്രസാദം ലഭിക്കയില്ല. ക്ഷേത്രത്തിന് പുറത്ത് പ്രസാദ കൗണ്ടർ ക്രമീകരിക്കും.
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിന് അനുമതിയില്ല.
ക്ഷേത്രത്തിൽ എത്തുന്നവരുടെ പേരും നമ്പരും വിലാസവും രജിസ്റ്ററിൽ സൂക്ഷിക്കും.
ശബരിമലയിൽ നട തുറന്നപ്പോൾ ദര്‍ശനത്തിന് ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമാണ് ഉണ്ടാകുക. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണപൂജകള്‍ക്കായി 29ന് വീണ്ടും നട തുറക്കും.
മണ്ഡല മകരവിളക്ക് കാലത്ത് എല്ലാവർക്കും പ്രവേശനം അനുവദിക്കാനാവില്ല.പരിമിതികൾക്കുള്ളിൽ നിന്ന് ശബരിമല ദർശനം അനുവദിക്കും. പമ്പയിൽ കുളി അനുവദിക്കാൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് അറിയിച്ചു. നവംബറിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.