തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ഒരു സമയം 15 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം അനവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഓരോ പത്തു മിനിറ്റിലും ഓരോ നടകള്‍ വഴി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. ഒന്നരമാസത്തിന് ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പലിച്ചായിരിക്കും ക്ഷേത്രം തുറക്കുക എന്ന് അധകൃതര്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ക്ക് ഉപാധികളോടെ തുറക്കാമെന്ന് ഇന്നലയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
Also Read-ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി; ദർശനം ദിവസേന 300 പേർക്ക് മാത്രം അതേസമയം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാര്‍ഗ രേഖ പുറത്തിറക്കി. ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന സമാനരീതിയില്‍ ക്രമീകരിക്കാമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു. Also Read-ഡെല്‍റ്റ പ്ലസ് വകഭേദം; പത്തനംതിട്ട കടപ്രയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി അന്നദാനം അനുവദിക്കില്ല. ഒരേ സമയം 15 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്കി. ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. Also Read-Covid 19 | സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല; ഇന്ന് 12,787 പേർക്ക് കോവിഡ്; മരണം 150 ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര്എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്കി. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനനുമതി; ഒരുസമയം 15 പേര്‍ക്ക് മാത്രം പ്രവേശനം
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു
തട്ടിപ്പ് കേസിലെ പ്രതി ഫോൺ പേ വഴി 263 രൂപ നൽകി; ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
'എവിടെക്കൊണ്ടു വിട്ടാലും അരിക്കൊമ്പൻ തിരികെ വരും'; കെ ബി ഗണേഷ് കുമാർ