സ്ത്രീകൾക്ക് സൌകര്യമൊരുക്കാൻ പരിമിതിയുണ്ടെന്ന് ദേവസ്വം ബോർഡ്- ശബരമലയിൽ സ്ത്രീകൾക്കായി കൂടതൽ സൗകര്യം ഒരുക്കാൻ പരിമിതിയുണ്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയച്ചു.സന്നിധാനത്തെ താമസ സൗകര്യങ്ങൾ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യാനാവില്ലന്നും ദേവസ്വം ബോർഡ്
പമ്പ : ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ അവലോകന യോഗത്തിലാണ് സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളെ സംബന്ധിച്ച് അതൃപ്തി ഉയർന്നത്. ഡിജിപിയുടെ നിർദേശം പൊലീസ് അനുസരിക്കുന്നില്ലെന്നും അടിയന്തിരമായി നിയന്ത്രണങ്ങൾ നീക്കണമെന്നുമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ തീർഥാടകരുടെ ആശങ്ക ഒഴിയില്ലെന്ന കാര്യവും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.