പമ്പ : ശബരിമലയിൽ അന്നദാത്തിന് സംഘപരിവാർ സംഘടനയ്ക്ക് അനുമതി നൽകി ദേവസ്വം ബോർഡ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുതിയ നടപടി. സംഘപരിവാർ സംഘടനയായ അയ്യപ്പസേവാ സമാജത്തിനാണ് നിലയ്ക്കൽ, പമ്പ, എരുമേലി എന്നിവിടങ്ങളിൽ അന്നദാനം നടത്തുന്നതിനായി കമ്മീഷണർ അനുമതി നല്‍കിയത്.
'ശബരിമല': മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനായോഗം ഇന്ന്
അനധികൃത പണപ്പിരിവ് തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ഇടപെട്ടാണ് അന്നദാന ചുമതല ദേവസ്വം ബോർഡിനെ ഏൽപ്പിച്ചത്. 24 മണിക്കൂറും അന്നദാനം നടത്തണമെന്ന നിർദേശവുമുണ്ട്. എട്ടു കോടി രൂപ വേണ്ട ദേവസ്വം ബോർഡിന്റെ അന്നദാന ഫണ്ടിൽ ഇപ്പോഴുള്ളത് 2 കോടി രൂപ മാത്രമാണ്. ഇതുപയോഗിച്ച് ഈ മണ്ഡല-മകരവിളക്ക് കാലത്ത് അന്നദാനം നടത്താനാകില്ലെന്ന് കാരണത്താലാണ് ചുമതല സന്നദ്ധ സംഘടനകൾക്ക് കൈമാറാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
'കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യമുണ്ട്': ദീപാ നിശാന്ത്
തങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ദേവസ്വം ബോർഡ് അന്നദാനച്ചുമതല ഏൽപ്പിച്ചതെന്നാണ് അയ്യപ്പസേവാ സമാജം അറിയിച്ചിരിക്കുന്നത്. ഇവർ കഴിഞ്ഞ ഒൻപത് വർഷമായി എരുമേലിയിൽ അന്നദാനം നടത്തി വരുന്നുണ്ട്. ഇതിന് പുറമെ പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും അന്നദാനത്തിന് തയ്യാറാണെന്ന് അയ്യപ്പസേവാ സമാജം പ്രതിനിധികൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് അന്നദാനത്തിന് കമ്മീഷണർ അനുമതി നൽകിയത്.
ഭക്ഷണം തയ്യാറാക്കി എത്തിക്കുന്നത് സമാജമായിരിക്കുമെങ്കിലും അന്നദാനത്തിന്റെ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന് തന്നെയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മറ്റൊരു സംഘടനയെ അന്നദാനത്തിൽ പങ്കാളിയാക്കുന്നതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഭക്തര്‍ക്ക് അന്നദാനം മുടങ്ങരുതെന്ന് മാത്രമാണ് താത്പ്പര്യമെന്നും ഭക്തരുടെയും സന്നദ്ധ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ദേവസ്വം ബോർഡ് തന്നെയാണ് അത് നടത്തുന്നതെന്നുമാണ് ബോർഡിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Supreme court, ശബരിമല