പമ്പ: ശബരിമലയിൽ യാതൊരു വിധത്തിലുള്ള സംഘർഷമുണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. അതിന് താൻ ഗ്യാരണ്ടിയാണെന്നും പദ്മകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പമ്പയിൽ സ്ത്രീകൾ എത്തിയെന്നാണ് കേട്ടത്. അവിടെ പ്രതിഷേധവും നടക്കുന്നു എന്നാണ് മനസിലാക്കിയത്. പൊലീസ് ആലോച്ച് കാര്യങ്ങൾ ചെയ്യുന്നുണ്ടെണ്ട്. നിലവിൽ ദേവസ്വം ബോർഡ് ഇടപെടേണ്ട അവസ്ഥയായിട്ടില്ലെന്നും അതാകുമ്പോൾ ആലോചിക്കാമെന്നും പദ്മകുമാർ പറഞ്ഞു.
സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം അടയ്ക്കുമെന്ന പന്തളം കൊട്ടാരത്തിന്റെ പരാമർശത്തെക്കുറിച്ച് ചോദിക്കുമ്പോൾ അങ്ങനെയൊരു സാഹചര്യം ഇപ്പോൾ ഇല്ലെന്നും അങ്ങനെ വരുമ്പോൾ ആലോചിക്കാമെന്നും പ്ദമകുമാർ പറഞ്ഞു. ഒരു സംഘർഷവും ശബരിമലയിൽ ഉണ്ടാകില്ലെന്നും അക്കാര്യത്തിൽ താൻ മുഴുവൻ ഗ്യാരണ്ടി ആണെന്നും പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.