തൃപ്തിദേശായിയുടെ ശബരിമല വരവിനെപ്പറ്റി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

നിയമം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്നും അത് നിയമവൃത്തങ്ങൾ മാത്രം വഴിയേ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

News18 Malayalam | news18
Updated: November 26, 2019, 9:17 AM IST
തൃപ്തിദേശായിയുടെ ശബരിമല വരവിനെപ്പറ്റി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്
എൻ വാസു
  • News18
  • Last Updated: November 26, 2019, 9:17 AM IST
  • Share this:
കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ശബരിമലയിൽ ദർശനം നടത്താൻ വരുന്നതിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു. ന്യൂസ് 18 കേരളത്തിനോട് പ്രതികരിക്കവേയാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്.

ശബരിമലയിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്. ദേവസ്വം ബോർഡ് വിചാരിച്ചാൽ അവിടെ ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ലക്ഷോപലക്ഷം ഭക്തജനങ്ങൾ വരുന്ന സ്ഥലത്ത് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കൈകാര്യം ചെയ്യുകയെന്നത് പൊലീസിന്‍റെ ചുമതലയാണെന്നും വാസു വ്യക്തമാക്കി.

നിയമം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്നും അത് നിയമവൃത്തങ്ങൾ മാത്രം വഴിയേ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. അവ്യക്തത ഉള്ളതു കൊണ്ട് തന്നെ ഇതിനകത്ത് ഏതെങ്കിലും ഒരു രീതിയിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദു അമ്മിണിക്ക് നേരേ കൊച്ചിയിൽ ആക്രമണം ; മുഖത്ത് മുളക്സ്പ്രേ അടിച്ചു

സർക്കാരിന്‍റേതായ ചുമതല സർക്കാർ നിർവഹിക്കും. ദേവസ്വം ബോർഡിന്‍റെ ചുമതല ദേവസ്വം ബോർഡും നിർവഹിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
First published: November 26, 2019, 9:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading