• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അമ്മ മരിച്ചതിന്‍റെ പുല മാറാതെയെന്ന് കടകംപള്ളി

സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അമ്മ മരിച്ചതിന്‍റെ പുല മാറാതെയെന്ന് കടകംപള്ളി

കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധം. തിരുവനന്തപുരത്തു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലാണ് പ്രതിഷേധം ഉണ്ടായത്. മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഇതിനിടെ പ്രതിഷേധക്കാരം സി പി എം പ്രവർത്തകരും തമ്മിൽ വേദിക്കു സമീപം ഉന്തും തള്ളുമുണ്ടായി.

    അതേസമയം ബി ജെ പി നേതാവ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ദേവസ്വംമന്ത്രി നടത്തിയത്. ഇവർ ഈ ബഹളമെല്ലാം കാട്ടുന്നത് വിശ്വാസം സംരക്ഷിക്കാനാണ് ആചാരം സംരക്ഷിക്കാനാണ് എന്നൊക്കെയാണ് പറയുന്നത്. ബി ജെ പി നേതാവ് സുരേന്ദ്രന്‍റെ അമ്മ മരിച്ചത് 2018 ജൂലൈ മാസം അഞ്ചാം തിയതിയാണ്. ശബരിമല പോലുള്ള ക്ഷേത്രത്തിൽ സാധാരണഗതിയിൽ വിശ്വാസികളായ ആളുകൾ വരുന്നത് ഒരു വർഷം കഴിഞ്ഞിട്ടാണ്. ആ ഒരു വർഷം വരെ ക്ഷേത്രസന്നിധാനത്ത് എത്താൻ പുലയുണ്ട്. പുല കഴിഞ്ഞതിനു ശേഷമേ വിശ്വാസികളായ ആളുകൾ വരാറുള്ളൂവെന്നും മന്ത്രി പറഞ്ഞു.

    തുലാമാസ പൂജകളുടെ സമയത്ത് സുരേന്ദ്രനെ സന്നിധാനത്ത് വെച്ച് കണ്ടതാണ്. സ്ത്രീകൾക്ക് ശബരിമലയിൽ ദർശനത്തിന് അനുമതി വേണമെന്നും ആർത്തവം സ്ത്രീകൾക്ക് വ്രതം നോക്കുന്നതിനെ പ്രശ്നമാണെങ്കിൽ 15 ദിവസത്തെ വ്രതം നോക്കി സ്ത്രീകൾക്ക് ശബരിമലയിൽ പോകാമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെക്കുറിച്ച് അന്ന് ചോദിച്ചതാണ്. ആചാരങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടേ ശബരിമല സന്നിധാനത്തേക്ക് എത്താൻ തയ്യാറാവൂ, ഏത് വിശ്വാസിയും അങ്ങനെയാണെന്നും കടകംപള്ളി പറഞ്ഞു. പെറ്റമ്മ മരിച്ചതിന്‍റെ പുല മാറാതെയാണ് സുരേന്ദ്രൻ സന്നിധാനത്ത് എത്തിയതെന്നും മന്ത്രി പറഞ്ഞു.

    സുരേന്ദ്രനെ സന്നിധാനത്തേക്ക് വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റിമാൻഡ് റിപ്പോർട്ട്

    ഇവർ വിശ്വാസികളല്ലെന്ന് മനസ്സിലാക്കണം. ഒരു ആചാരവും അനുഷ്ടാനവും അനുസരിച്ചല്ല ഇവർ പ്രവർത്തിക്കുന്നത്. ഇവർ വെറും രാഷ്ട്രീയ ഭിക്ഷാംദേഹികൾ മാത്രമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു വോട്ടോ രണ്ടു സീറ്റോ ഈ വിശ്വാസത്തെ ഉപയോഗിച്ച് നേടിയെടുക്കാൻ പറ്റുമോയെന്നാണ് ഇവർ നോക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. അതിനു വേണ്ടി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ദുഷ്പ്രചരണങ്ങളാണ് നടത്തുന്നത്. സുരേന്ദ്രൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞ കള്ളങ്ങൾ മാധ്യമപ്രവർത്തകർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

    തിരക്കൊഴിഞ്ഞ് സന്നിധാനം; തീർത്ഥാടകരിൽ അധികവും അന്യസംസ്ഥാനക്കാർ

    ഇതിനുമുമ്പ് മണ്ഡലകാലത്ത് നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതിൽ നിന്നെല്ലാം പത്തനംതിട്ട ജില്ലയെയും ശബരിമലയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇന്നലെ അതുപോലും ഉണ്ടായില്ല. അവർക്ക് വിശ്വാസികളോടും താൽപര്യമില്ല, ജനങ്ങളോടും താൽപര്യമില്ല. തുലാമാസ പൂജകളുടെ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടായി. അതുകൊണ്ടു തന്നെ മണ്ഡലകാലത്ത് നിയന്ത്രണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

    First published: