ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; സംഘര്‍ഷ സാധ്യതയെന്നും സ്പെഷല്‍ കമ്മീഷണര്‍
ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; സംഘര്‍ഷ സാധ്യതയെന്നും സ്പെഷല്‍ കമ്മീഷണര്‍
Last Updated :
Share this:
കൊച്ചി: ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ജില്ലാ ജഡ്ജി കൂടിയായ സ്പെഷല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ഡലകാലത്ത് ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും ദേവസ്വം സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതായി തുറന്ന് പറഞ്ഞിരുന്നു. തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള പരിഹാര ക്രിയകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും തില്ലങ്കേരി നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആചാരലംഘനം നടന്നെന്ന റിപ്പോര്‍ട്ട്.
നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സുരക്ഷ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമലെന്നും ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.