നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല പ്രചരണ വിഷയമാക്കുന്നത് അയ്യപ്പനെ മോശമാക്കാൻ; എ. പദ്മകുമാർ

  ശബരിമല പ്രചരണ വിഷയമാക്കുന്നത് അയ്യപ്പനെ മോശമാക്കാൻ; എ. പദ്മകുമാർ

  തെരെത്തെടുപ്പ് പ്രചരണത്തിന് ശബരിമല ഉപയോഗിക്കുന്നത് ആചാര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

  News18

  News18

  • Share this:
   പത്തനംതിട്ട: തെരെഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാക്കുന്നതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. തെരെഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാക്കുന്നത് അയ്യപ്പനെ മോശമാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് 18നോടാണ് പദ്മകുമാറിന്റെ പ്രതികരണം.

   also read:വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് യുവതികൾക്ക് ശബരിമല ദർശനം നടത്താം; എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ

   തെരെത്തെടുപ്പ് പ്രചരണത്തിന് ശബരിമല ഉപയോഗിക്കുന്നത് ആചാര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
   ശബരിമല വിഷയം ഇത്തവണ തെരെത്തെടുപ്പിൽ ബാധിക്കില്ലെന്നും ഇത്തവണ ശബരിമലയിൽ സംഘർമുണ്ടാവില്ലെന്നും പദ്മകുമാർ വ്യക്തമാക്കി.

   ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും മുന്നോട്ടുവെക്കുന്നത് കപട അവകാശ വാദങ്ങളാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും പദ്മകുമാർ. ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും പദ്മകുമാർ.

   ശബരിമലയിൽ ശക്തമായ സുരക്ഷ ഒരുക്കണം.
   അതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ട്- എ പത്മകുമാർ പറഞ്ഞു.
   First published:
   )}