• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശം അയച്ചു; ഡി.എഫ്.ഒയെ സ്ഥലംമാറ്റി

വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശം അയച്ചു; ഡി.എഫ്.ഒയെ സ്ഥലംമാറ്റി

മേലുദ്യാഗസ്ഥനെതിരേ രേഖകള്‍ സഹിതം മുഖ്യമന്ത്രിക്കും മന്ത്രിക്കും വകുപ്പ് തലവന്‍മാര്‍ക്കും വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു

whatsapp

whatsapp

  • Share this:
    തിരുവനന്തപുരം: വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയായതിനെ തുടര്‍ന്ന് ഡി.എഫ്.ഒയെ സ്ഥലം മാറ്റി. തിരുവനന്തപുരം ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ കെ.എസ്.ജസ്റ്റിന്‍ സ്റ്റാന്‍ലിയെ ആണ് സ്ഥലം മാറ്റിയത്. തെക്കന്‍ ജില്ലയില്‍ ഒഴികെയുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളത്തേക്കാണ് മാറ്റിയത്.

    വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കാണ് ഡി.എഫ്.ഒ അശ്ലീല സന്ദേശങ്ങള്‍ അയച്ചതും ഫോണിലൂടെ ഇവരുമായി അശ്ലീല സംഭാഷണം നടത്തുകയും ചെയ്തത്. തുടര്‍ന്ന് മേലുദ്യാഗസ്ഥനെതിരേ രേഖകള്‍ സഹിതം മുഖ്യമന്ത്രിക്കും മന്ത്രിക്കും വകുപ്പ് തലവന്‍മാര്‍ക്കും വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു.

    Also Read മലപ്പുറത്ത് അരകോടി രൂപയുടെ കഞ്ചാവ് പിടികൂടി; പരിശോധനയില്‍ കണ്ടെത്തിയത് 50 കിലോയിലധികം കഞ്ചാവ്

    വനിതാ ഉദ്യോഗസ്ഥയുടെ പരാതി പരിശോധിക്കാന്‍ മുഖ്യമന്ത്രി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.എഫ്.ഒക്ക് സ്ഥലം മാറ്റമുണ്ടായത്.
    Published by:user_49
    First published: