നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുറ്റകൃത്യങ്ങൾ തടയാൻ രാത്രികാല പട്രോളിങ് ശക്തമാക്കാൻ ഡിജിപിയുടെ നിർദേശം

    കുറ്റകൃത്യങ്ങൾ തടയാൻ രാത്രികാല പട്രോളിങ് ശക്തമാക്കാൻ ഡിജിപിയുടെ നിർദേശം

    രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ ടി എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും.

    ഫോട്ടോ - ANI

    ഫോട്ടോ - ANI

    • Share this:
      തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

      രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ ടി എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

      ഒന്നിടവിട്ട ദിവസങ്ങളില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്‌പെക്റ്റര്‍മാരെയും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

      ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; കര്‍ശന നടപടിക്ക് ഡി ജിപിയുടെ നിര്‍ദേശം

      ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

      സമീപകാലത്ത് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ അതിക്രമങ്ങള്‍ വര്‍ധിച്ച സാചര്യത്തിലാണ് ഡി ജി പി അനില്‍ കാന്ത് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ പികളിലും പൊലീസ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷണം നടത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

      അതിക്രമങ്ങള്‍ സംബന്ധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പരാതി ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളില്‍ നിലവില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയും വേഗം കോടതികളിലെത്തിക്കാനും ഡി ജി പി നിര്‍ദേശം നല്‍കി.

      അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിമാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും ജില്ലാ പൊലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐ ജിമാര്‍ക്കും ഡി ഐ ജിമാര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റേഞ്ച് ഐ ജിമാരും ഡി ഐ ജിമാരും എ ഡി ജി പിക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

      ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള അതിക്രമങ്ങളില്‍ ഡി ജി പി നേരിട്ട് ഇടപെടണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡിജിപിയുടെ സര്‍ക്കുലര്‍.
      Published by:Rajesh V
      First published:
      )}