• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാർക്ക് സദ്സേവനരേഖയും കാഷ് അവാർഡും

ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാർക്ക് സദ്സേവനരേഖയും കാഷ് അവാർഡും

  • Share this:
    പമ്പ : ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. സിഐമാരായ കെ.എ. എലിസബത്ത്, രാധാമണി എന്നിവരടക്കം പത്ത് ഉദ്യോഗസ്ഥർക്കാണ് സദ്സേവന രേഖയും കാഷ് പ്രൈസും സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

    ശബരിമല അന്നദാനത്തിന് സംഘപരിവാർ സംഘടനയ്ക്ക് കമ്മീഷണറുടെ അനുമതി

    സിഐറാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് 1000 രൂപയും എസ്ഐമാര്‍ക്ക് 500 രൂപയുമാണ് അവാർഡ്. ഉദ്യോഗസ്ഥർ സ്തുത്യർഹമായ സേവനമാണ് ചെയ്തതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

    'കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യമുണ്ട്': ദീപാ നിശാന്ത്

    ഇക്കഴിഞ്ഞ നവംബർ 17നാണ് മരക്കൂട്ടത്ത് നിന്ന് ശശികലയെ അറസ്റ്റ് ചെയ്തത്. ശബരിമലയിൽ സുരക്ഷയുടെ ഭാഗമായുള്ള മുൻകരുതൽ നടപടി പ്രകാരമായിരിന്നു അറസ്റ്റ്.

    First published: