മൃതദേഹം എടുക്കാൻ 2000 രൂപ ചോദിച്ചപ്പോൾ കനാലിൽ ഇറങ്ങിയ സിഐയ്ക്ക് ഡിജിപിയുടെ 2000 രൂപ സമ്മാനം

കനാലില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെയാണ് യൂണിഫോം അഴിച്ചുവെച്ച് കൈലി ധരിച്ച് പത്തനാപുരം സ്റ്റേഷൻ ഓഫീസർ കനാലില്‍ ഇറങ്ങിയത്.

News18 Malayalam | news18-malayalam
Updated: February 29, 2020, 4:37 PM IST
മൃതദേഹം എടുക്കാൻ 2000 രൂപ ചോദിച്ചപ്പോൾ കനാലിൽ ഇറങ്ങിയ സിഐയ്ക്ക്  ഡിജിപിയുടെ 2000 രൂപ സമ്മാനം
pathanapuram ci anwar
  • Share this:
കൊല്ലം: മൃതദേഹം വീണ്ടെടുക്കാന്‍ കനാലില്‍ ഇറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. മൃതദേഹം വീണ്ടെടുക്കാന്‍ കനാലില്‍ ഇറങ്ങിയ പത്തനാപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.അന്‍വറിനെ ഡിജിപി അഭിനന്ദിച്ചു. അന്‍വറിന് 2000 രൂപയുടെ പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്‍സ്പെക്ടറെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെഫീക്കിന് ഡിജിപിയുടെ അഭിനന്ദനക്കത്ത് നല്‍കും.

‌പത്തനാപുരത്ത് കെ.ഐ.പി വലതുകര കനാലില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെയാണ് യൂണിഫോം അഴിച്ചുവെച്ച് കൈലി ധരിച്ച് അന്‍വര്‍ കനാലില്‍ ഇറങ്ങിയത്. ഇതുകണ്ട ഓട്ടോ ഡ്രൈവര്‍ ഷെഫീക്ക് ഒപ്പമിറങ്ങി സഹായിച്ചു. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Also Read- 2000 രൂപ കൂലി!! യൂണിഫോം ഊരിവെച്ച് സി.ഐ കനാലിൽ ഇറങ്ങി മൃതദേഹമെടുത്തു; കൈയടിച്ച് സോഷ്യൽമീഡിയ

കൊല്ലം പത്തനാപുരം കെ.ഐ.പി വലതുകര കനാലിന്‍റെ വാഴപ്പാറ നീർപ്പാലത്തിന് സമീപം അരിപ്പയിൽ ഈ മാസം 26നാണ് അജ്ഞാത മൃതദേഹം എടുക്കാൻ യൂണിഫോം ഊരിവെച്ച് സി.ഐ എം. അൻവർ ഇറങ്ങിയത്. മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. എന്നാൽ നല്ല കുത്തൊഴുക്കുള്ളതിനാൽ നാട്ടുകാർ ആരും കനാലിൽ ഇറങ്ങാൻ തയ്യാറായില്ല. കൂടാതെ പത്തടിയിലധികം താഴ്ചയും ഉണ്ടായിരുന്നു. ഇതോടെ കനാൽ വൃത്തിയാക്കുന്ന കരാർ തൊഴിലാളികളുടെ സഹായം തേടിയെങ്കിലും അവർ 2000 രൂപ കൂലി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സി.ഐ യൂണിഫോം ഊരിവെച്ച് അടുത്തുനിന്നയാളുടെ കൈലിമുണ്ട് വാങ്ങിയുടുത്ത് കനാലിൽ ഇറങ്ങിയത്.

സി.ഐ ഇറങ്ങുന്നത് കണ്ട് മറ്റൊരാൾ കൂടി സഹായിക്കാനായി ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെഫീക്ക‌ും ഒപ്പം ഇറങ്ങി. ഇരുവരും ചേർന്നാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. മാങ്കോട് തേൻകുടിച്ചാൽ സ്വദേശി ദിവാകരന്‍റേ(79)തായിരുന്നു മൃതദേഹം. പിന്നീട് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവം കണ്ടുനിന്ന നാട്ടുകാരിൽ ഒരാൾ ഈ രംഗം മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സി.ഐ താരമായി മാറിയത്. 'ഇത്തരം സന്ദർഭങ്ങളിൽ ഞങ്ങൾക്ക് കാഴ്ചക്കാരാകൻ കഴിയില്ല' എന്ന വാചകത്തോടെയാണ് ഈ വീഡിയോ കേരള പൊലീസ് ഷെയർ ചെയ്തത്.

First published: February 29, 2020, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading