കാക്കിയിട്ട കള്ളവോട്ട്; പൊലീസിലെ ബാലറ്റ് തിരിമറി സ്ഥിരീകരിച്ച് ഡി.ജി.പി

പോസ്റ്റല്‍ ബാലറ്റില്‍ അട്ടിമറി ശ്രമം നടന്നതായും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമുണ്ടായെന്നു സംശയിക്കുന്നുതായും കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഡിജിപിയുടെ പറയുന്നു. 

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊലീസിലെ പോസ്റ്റല്‍ ബാലറ്റിൽ തിരിമറി നടന്നെന്നത് സ്ഥിരീകരിച്ച് ഡി.ജി.പി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടിലാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടന്നത് സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡിജിപി നിര്‍ദേശിക്കുന്നു.

    പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിവേണം. പോസ്റ്റല്‍ ബാലറ്റില്‍ അട്ടിമറി ശ്രമം നടന്നതായും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമുണ്ടായെന്നു സംശയിക്കുന്നുതായും കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഡിജിപിയുടെ പറയുന്നു.

    പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തില്‍ ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറ് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നെന്നായിരുന്നു ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ബാലറ്റ് തിരിമറിയില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെടല്‍ നടത്തിയെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ബാലറ്റ് തിരിമറി സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരുടെ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

    Also Read പൊലീസിലെ ബാലറ്റ് തിരിമറി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്; നടപടിക്ക് ശിപാര്‍ശ

    First published:
    )}