• HOME
  • »
  • NEWS
  • »
  • kerala
  • »
  • DGPക്കും വേണ്ടേ ക്വാറന്റൈന്‍ ? ലണ്ടനില്‍ നിന്നെത്തിയ ബഹ്‌റ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍

DGPക്കും വേണ്ടേ ക്വാറന്റൈന്‍ ? ലണ്ടനില്‍ നിന്നെത്തിയ ബഹ്‌റ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍

ലണ്ടനില്‍ നിന്ന് ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ DGP മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമൊപ്പം അവലോകന യോഗങ്ങളിലും പങ്കെടുത്തു

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലണ്ടനില്‍ നിന്നു പത്തുദിവസം മുന്‍പ് മാത്രം എത്തിയ ഡിജിപി ലോക്‌നാഥ് ബഹ്‌റ സര്‍ക്കാർ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി ആരോപണം. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 14 ദിവസം നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശമാണ് സംസ്ഥാനത്തിന്റെ ഡിജിപി തന്നെ ലംഘിച്ചിരിക്കുന്നത്.

    ലണ്ടനില്‍ നിന്ന് 9 ദിവസം മുൻപ് മാത്രം എത്തിയ ഡിജിപി ലോക്‌നാഥ് ബഹ്‌റ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമൊപ്പം ഇന്നലെ അവലോകന യോഗങ്ങളിലും പങ്കെടുത്തു. തലസ്ഥാനത്തെ മറ്റ് നിരവധി യോഗങ്ങളിലും ബഹ്റ പങ്കെടുത്തു.
    You may also like:'COVID19 LIVE Updates;പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം [NEWS]പതിമൂന്നുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് ; അമ്മയും കാമുകനും അറസ്റ്റിൽ [PHOTO]കോവിഡ് 19: ഉപഭോക്താക്കള്‍ കുറയുന്നു; ഉപജീവനത്തിനായി നട്ടംതിരിഞ്ഞ് പശ്ചിമബംഗാളിലെ ലൈംഗികത്തൊഴിലാളികൾ [NEWS]
    ലണ്ടനില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ലോക്‌നാഥ് ബഹ്‌റ തിരികെ എത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവർക്ക് എല്ലാ രാജ്യങ്ങളിലും ക്വാറന്റൈന്‍ ഉള്ളപ്പോളാണ് ഡിജിപി എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയിരിക്കുന്നത്.
    Published by:user_49
    First published: