ഗതാഗത കുരുക്കിൽ പെട്ട് ഡിജിപിയുടെ ഭാര്യ; നഗരത്തിലെ ഗതാഗത കുരുക്കഴിക്കുമെന്ന് ശപഥം ചെയ്ത് ഡിജിപി

നഗരത്തിലെ ഗതാഗത കുരുക്കഴിക്കുമെന്ന് ശപഥം ചെയ്ത് ഡിജിപി. നിയമലംഘനങ്ങൾ പിടികൂടാൻ മൊബൈൽ ആപ്പും ചീറ്റാ സ്ക്വാഡും ടോൾ ഫ്രീ നമ്പറും ഉടൻ. ഡിജിപിയുടെ ഭാര്യയും ഗതാഗത കുരുക്കിന്‍റെ ഇരയായി

News18 Malayalam | news18
Updated: November 24, 2019, 1:51 PM IST
ഗതാഗത കുരുക്കിൽ പെട്ട് ഡിജിപിയുടെ ഭാര്യ; നഗരത്തിലെ ഗതാഗത കുരുക്കഴിക്കുമെന്ന് ശപഥം ചെയ്ത് ഡിജിപി
ഗതാഗത കുരുക്ക് എന്നിവ പരിഹരിക്കുന്നതിന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഡിജിപി വിളിച്ചുചേർത്ത യോഗം
  • News18
  • Last Updated: November 24, 2019, 1:51 PM IST
  • Share this:
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗത കുരുക്കു പരിഹരിക്കാൻ കർമ്മ പദ്ധതികളുമായി കേരള പൊലീസ്. അനുദിനം വർദ്ധിക്കുന്ന വാഹനങ്ങളുടെ എണ്ണം, പാർക്കിങ്ങിനുള്ള സ്ഥലപരിമിതി, റോഡുകളുടെ ശോച്യാവസ്ഥ, തലസ്ഥാന നഗരത്തിലെ ഗതാഗത കുരുക്ക് എന്നിവ പരിഹരിക്കുന്നതിന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഡിജിപി വിളിച്ചുചേർത്ത യോഗത്തിൽ ഉയർന്നത് പതിവ് അഭിപ്രായങ്ങൾ.

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും നിയമലംഘനങ്ങൾ പിടി കൂടുന്നതിനും മൊബൈൽ ആപ്പ് എന്ന നിർദ്ദേശം യോഗത്തിൽ മുന്നോട്ടു വെച്ചത് ഡിജിപി തന്നെ ആയിരുന്നു. ദുബായ് അടക്കം വിദേശരാജ്യങ്ങളിലും ബാംഗ്ലൂർ അടക്കം വൻ നഗരങ്ങളിലും പ്രാവർത്തികമാക്കിയ മൊബൈൽ ആപ്പ് മാതൃകയാണ് കേരളത്തിലും എത്തുന്നത്.

സാധാരണക്കാർക്കും ചിത്രങ്ങളെടുത്ത് ട്രാഫിക് എൻഫോഴ്സ്മെന്‍റ് ആപ്പിലൂടെ പങ്കു വെയ്ക്കാം. ഉടനടി പൊലീസിന്‍റെ പരിഹാര നടപടി ഉണ്ടാവും. ട്രാഫിക് നിയമ ലംഘനങ്ങൾ പിടികൂടാൻ ചീറ്റാ സ്ക്വാഡ് രൂപീകരിക്കുമെന്നും തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽ വിളിച്ച യോഗത്തിൽ ഡിജിപി അറിയിച്ചു.

സമഗ്ര കുടിവെള്ള പദ്ധതിയുമായി വാട്ടർ അതോറിറ്റി: പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്നു

പ്രതിഷേധസമരങ്ങൾ നഗരത്തിൽ നിന്ന് ശംഖുമുഖത്തേക്ക് മാറ്റണമെന്ന അഭിപ്രായം റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പങ്കു വെച്ചു. ഗതാഗതകുരുക്ക് ഉടനടി പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ ടോൾ ഫ്രീ നമ്പർ ഉണ്ടാക്കും. പത്ത് മിനിറ്റിൽ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ കമ്മീഷണർ നേരിട്ട് മറുപടി നൽകും. നഗരത്തിൽ അപകടമരണങ്ങളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഡി.ജി.പി യോഗം വിളിച്ചത്.

മൾട്ടിലെവൽ പാർക്കിങ് പ്രോത്സാഹിപ്പിക്കും. ഫുട് പാത്തിലെ പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാനും ഡിജിപി നിർദേശം നൽകി. നഗരത്തിലെ വാഹനങ്ങളുടെ എണത്തിൽ 12.7 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ ഡി.ജി.പിയുടെ ഭാര്യ കഴക്കൂട്ടത്ത് നിന്ന് ചാക്കയിലേക്കുളള യാത്രാമധ്യേ ഗതാഗത കുരുക്കിൽ പെട്ടു. അസിസ്റ്റന്‍റ് കമ്മീഷണർ അടക്കം ഉദ്യോഗസ്ഥരെ അദ്ദേഹം വിളിച്ചു വരുത്തി ശാസിച്ചത് വിവാദമായിരുന്നു.
First published: November 24, 2019, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading