• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police| മർദനമേൽക്കാതെ 54കാരനെ പൊതിഞ്ഞുപിടിച്ച എസ്ഐക്ക് അഭിനന്ദനം, പോലീസിന്റെ പ്രശസ്തി പത്രം

Kerala Police| മർദനമേൽക്കാതെ 54കാരനെ പൊതിഞ്ഞുപിടിച്ച എസ്ഐക്ക് അഭിനന്ദനം, പോലീസിന്റെ പ്രശസ്തി പത്രം

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ എസ് ഐ കിരൺ ശ്യാമിന് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ (Sub Inspector) കിരണ്‍ ശ്യാമിന് (Kiran Shyam) സംസ്ഥാന പൊലീസ് മേധാവി (DGP) അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പൊലീസ് മേധാവി അനുമോദിച്ചത്.

    Also Read- Ambalamukku Murder | ഓൺലൈൻ ട്രേഡർ, MBA ബിരുദം; തലസ്ഥാനത്ത് ജോലിക്ക് നിന്നത് ചായക്കടയിൽ; കൊടുംകുറ്റവാളി രാജേന്ദ്രനെ കുറിച്ച് അറിയാം

    മുൻകൂർ അനുമതിയില്ലാതെ പൊതുവേദിയിൽ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന ആവശ്യവുമായാണ് തിരുവനന്തപുരം വി എസ്‌ എസ്‌ സിയിലെ ക്യാന്റീൻ ജീവനക്കാരനായിരുന്ന ആമച്ചൽ കാനാകോട്‌ സ്വദേശി മിനികുമാർ(54) എത്തിയത്. എന്നാൽ മുൻകൂർ അനുമതിയില്ലാത്തതിനാൽ മിനികുമാറിനെ വേദിക്കരികിൽനിന്നു കൊണ്ടുപോകുന്നതിനിടെ ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം പാർട്ടി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

    Also Read- Honey Trap | ആശുപത്രി മുറിയിലേക്ക് ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി ദൃശ്യം പകർത്തി; പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

    അടിയേറ്റു താഴെവീണ ഇദ്ദേഹത്തെ രക്ഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുവിക്കര എസ്‌ ഐ കിരൺ ശ്യാം അദ്ദേഹത്തിന്റെ പുറത്തു കിടന്നു. എസ്‌ ഐ.ക്കും പ്രവർത്തകരുടെ അടിയേറ്റു. അഞ്ച് മിനിറ്റോളം എസ്‌ ഐ അങ്ങനെ കിടന്നു. തുടർന്ന്‌ കൂടുതൽ പോലീസ്‌ സ്ഥലത്തെത്തി മിനികുമാറിനെ മാറ്റി. എസ്‌ ഐയുടെ കൈയിലുണ്ടായിരുന്ന വാച്ച്‌ പൊട്ടിപ്പോവുകയും ചെയ്തിരുന്നു.

    Also Read- Fake Currency | മദ്യം വാങ്ങാൻ കള്ളനോട്ടുമായി എത്തിയ രണ്ടുപേർ പിടിയിൽ; 100 രൂപയുടെ ആറ് കള്ളനോട്ടുകൾ പിടിച്ചെടുത്തു




    Also Read- Hans unit busted | മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ യൂണിറ്റ്; 40 ചാക്ക് ഹാൻസും ലഹരിവസ്തു പൊടിക്കുന്ന യന്ത്രവും പോലീസ് പിടിച്ചെടുത്തു


    സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ എസ് ഐ കിരൺ ശ്യാമിന് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഇതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസിന്റെ പ്രശസ്തി സമ്മാനിച്ചത്. എഡിജിപി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി പി പ്രകാശ്, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
    Published by:Rajesh V
    First published: