ട്രാഫിക് എ.സി.മാർക്കും സി.ഐ.മാർക്കും ശിക്ഷ നിൽപ്പ്; നടപടി ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാലെന്ന് ആക്ഷേപം

ടെക്നോപാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും ഇന്നലെ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു. ഇതേ തുടർന്നാണ് ഡിജിപിയുടെ നടപടിയെന്നാണ് ആക്ഷേപം

News18 Malayalam | news18-malayalam
Updated: November 19, 2019, 7:04 PM IST
ട്രാഫിക് എ.സി.മാർക്കും സി.ഐ.മാർക്കും ശിക്ഷ നിൽപ്പ്; നടപടി ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാലെന്ന് ആക്ഷേപം
ടെക്നോപാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും ഇന്നലെ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു. ഇതേ തുടർന്നാണ് ഡിജിപിയുടെ നടപടിയെന്നാണ് ആക്ഷേപം
  • Share this:
തിരുവനന്തപുരം: മൂന്ന് എസിപിമാരടക്കം ആറ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശകാരം. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നാൽ ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാലാണ് നടപടിയെന്നാണ് ആക്ഷേപം.

ഗവർണറുടെ യാത്രക്കായി ഇന്നലെ വൈകിട്ട് വിമാനത്താവളത്തിലേക്കുള്ള റോഡിലും ചാക്ക -കഴക്കൂട്ടം പാതയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് നഗരത്തിൽ വലിയ ഗതാഗതകുരുക്കിനും കാരണമായി. ഇതിന് പിന്നാലെ രാത്രി എട്ട് മണിയോടെ തലസ്ഥാനത്തെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർക്കും സി.ഐമാർക്കും കൺട്രോൾ റൂമിന്റെ ചുമതലയുള്ള എ.സി.പിയ്ക്കും സി.ഐയ്ക്കും ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി.

Also Read- കാറിനടിയിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്ത്; ഒരാൾ പിടിയിൽ

പൊലീസ് ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥരെ ഡി.ജി.പി രൂക്ഷമായി ശകാരിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട ശകാരത്തിനൊടുവിൽ ഡി.ജി.പി പോയെങ്കിലും ഉദ്യോഗസ്ഥരോട് ഓഫീസിൽ തുടരാൻ നിർദേശിച്ചു. പിന്നീട് കമ്മീഷണർ എം.ആർ. അജിത് കുമാർ സ്ഥലത്തെത്തി. നോർത്ത് ട്രാഫിക് എ.സി.പിയ്ക്കും സി.ഐയ്ക്കും മെമ്മോയും നൽകിയ ശേഷമാണ് വിഷയം അവസാനിച്ചത്.

അതേസമയം ടെക്നോപാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും ഇന്നലെ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു. ഇതേ തുടർന്നാണ് ഡിജിപിയുടെ നടപടിയെന്ന് സൂചനയുണ്ട്. എന്നാൽ ശകാരത്തിലെവിടെയും ഭാര്യ ട്രാഫിക് ബ്ലോക്കിൽ പെട്ട കാര്യം ഡി.ജി.പി ഉന്നയിച്ചില്ല. ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നായിരുന്നു ആരോപണം.
First published: November 19, 2019, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading