• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Police | കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ഡിസംബര്‍ 31നകം അന്വേഷണം പൂര്‍ത്തിണം നിര്‍ദ്ദേശം നല്‍കി ഡിജിപി

Kerala Police | കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ഡിസംബര്‍ 31നകം അന്വേഷണം പൂര്‍ത്തിണം നിര്‍ദ്ദേശം നല്‍കി ഡിജിപി

പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന എസ്പി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് (DGP Anil Kant)

  പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന എസ്പി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്. പോക്‌സോ കേസുകളുടെ അന്വഷണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  കുട്ടികള്‍ക്കെതിരായ ആയിരത്തിലധികം കേസുകളില്‍ കുറ്റപത്രം നല്‍കാനുണ്ട് ഈ സാഹചര്യത്തില്‍ ഡിസംബര്‍ 31നകം കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ അന്വേഷണ പൂര്‍ത്തിയാക്കണമെന്നാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.മോശം പെരുമാറ്റമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്പിമാര്‍  നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

  Bird Flu | പക്ഷിപ്പനി; കുട്ടനാട് തകഴിയിൽ 9048 താറാവുകളെ കൊന്നു

  ഇന്റലിജന്‍സ് എഡിജിപി സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി യോഗത്തില്‍ കര്‍ശന നിർദ്ദേശം നൽകി.

  തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം, രഹസ്യ വിവര ശേഖരണം ഊര്‍ജിതമാക്കണമെന്നും ഡിജിപി അനില്‍ കാന്ത്  നല്‍കിയതായാണ് വിവരം.

  ആരാണ് ലീഗ്? മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ? ചെയ്യാനുള്ളത് ചെയ്യെന്ന് പിണറായി വിജയന്‍


  KSRTC ശമ്പള പരിഷ്കരണം; അധികമായി 15 കോടി രൂപ വരെ കണ്ടെത്തണം


  തൊഴിലാളികളുടെ പ്രതിഷേധം മറികടക്കാൻ കെഎസ്ആര്‍ടിസിയില്‍(KSRTC) ശമ്പളപരിഷ്‌കരണം(pay revision) പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമാകാൻ ഇനിയും കടമ്പകൾ ഉണ്ട്. സർക്കാർ ഇപ്പോൾ നൽകുന്നതിനെക്കാൾ 15 കോടി രൂപയെങ്കിലും അധികമായി നൽകിയാൽ മാത്രമെ എല്ലാവർക്കും ശമ്പളം നൽകാനാകു. 45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ അവധി അനുവദിക്കുന്നത് ബാധ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്.

  തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതിന് മുൻപ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. ഇപ്പോൾ 25793 ജീവനക്കാരാണ് കെഎസ്ആർടിസി യിൽ ഉള്ളത്. പുതിയ ശമ്പള സ്കെയിൽ പ്രകാരം 11 ഗ്രേഡുകളിലായി അടിസ്ഥാന ശമ്പളം 23000 രൂപ മുതൽ 1,18,000 രൂപ വരെ മാസ ശമ്പളം വാങ്ങുന്നവർ കെഎസ്ആർടിസിയിൽ ഉണ്ട്. നിലവിൽ 84 കോടിയാണ് ശമ്പളം നൽകാൻ വേണ്ടത്. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതോടെ 15 കോടി രൂപ അധികമായി കണ്ടെത്തണം.

  കെ സ്വിഫ്റ്റ് നടപ്പിലാകുന്നതോടെ ദീർഘദൂര ബസ്സുകളും അതിന്റെ വരുമാനവും അങ്ങോട്ടേക്ക് മാറ്റേണ്ടിയും വരും. ബാധ്യത മറികടക്കാൻ അധിക വരുമാനം കണ്ടെത്തണമെന്ന് പറയുന്നതല്ലാതെ വ്യക്തമായ പദ്ധതി സർക്കാരിനും ഇല്ല.

  45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ 5 വർഷം അവധി നൽകാമെന്ന് പ്രാഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എത്ര പേർ ഇതിന് തയ്യാറാകുമെന്നതും കണ്ട് അറിയണം.

  കഴിഞ്ഞ ദിവസത്തെ തീരുമാന പ്രകാരം  2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്കെയില്‍ നിലവില്‍ വരും. 2022 ജനുവരിയിലെ ശമ്പളം മുതല്‍ പുതിയ നിരക്കിലുള്ള ശമ്പളം ലഭിച്ചു തുടങ്ങും. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്കെയിലില്‍ ലയിപ്പിക്കും. ഫിറ്റ്മെന്റ് അലവന്‍സ് 10 ശതമാനം നിലനിര്‍ത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് 6 മാസം പ്രസവാവധിയ്ക്ക് പുറമെ 5000 രൂപ അലവന്‍സോട് കൂടി ഒരു വര്‍ഷത്തെ ശൂന്യവേതനാവധി അനുവദിക്കും.

  സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീ സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പളപരിഷ്കരണത്തിലുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വീട്ടു വാടക ബത്ത 4 ശതമാനം നിരക്കില്‍ കുറഞ്ഞത് 1200/- രൂപ മുതല്‍ 5000/- രൂപ വരെ വര്‍ദ്ധിപ്പിക്കും. ‍ഡി.സി.ആര്‍.ജി. 7 ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി വര്‍ദ്ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 100 രൂപയും അധിക ബത്ത നല്‍കും. പ്രമോഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും.

  500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ നിയോഗിക്കും.  അന്തര്‍സംസ്ഥാന ബസുകളില്‍ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡര്‍ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കല്‍ ജനറല്‍, മെക്കാനിക്കല്‍ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കല്‍ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടുകൂടി 5 വര്‍ഷം വരെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവധി അനുവദിക്കും. പൊതു അവധി 15 ആയും, നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തും.

  പെന്‍ഷന്‍ പരിഷ്കരണം സംബന്ധിച്ച് പെന്‍ഷന്‍കാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എംപാനല്‍ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ 3 അംഗ സമിതിയെ നിയോഗിക്കും. കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായതിനാല്‍ 2022 ജനുവരിയില്‍ ആരംഭിക്കുമെന്ന്  മന്ത്രി ആന്റണി രാജു അറിയിച്ചു.
  Published by:Jayashankar Av
  First published: