തിരുവനന്തപുരം: പൊലീസ് സമൂഹമാധ്യമങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് ഡിജിപി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി വീഡിയോ നിര്‍മ്മിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം. താരങ്ങളെ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് 400 പ്രചാരണ വീഡിയോകളാണ് കേരള പൊലീസിന്റെ വിവിധ ഘടകങ്ങള്‍ തയ്യാറാക്കിയത്. ഇത്തരത്തില്‍ പുറത്തിറക്കിയ 300ല്‍ അധികം വീഡിയോകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ ചിത്രീകരിച്ചതാണെന്നാണ് വിവരം.
BEST PERFORMING STORIES:ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ[NEWS]കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]
വീഡിയോ ചിത്രീകരണത്തില്‍ നിന്ന് മാറി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനും ഡിജിപി നിര്‍ദേശിക്കുന്നു. ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായി ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് വീഡിയോകളാക്കി പുറത്തിറക്കിയിരുന്നു. കേരള പൊലീസിന്റെ ഷോര്‍ട് വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, DGP Loknath Behra, Kerala police, Social media