പൊലീസുകാരിലെ മാനസിക സമ്മർദം; മാർഗനിർദേശങ്ങളുമായി ഡിജിപി

മാനസിക സംഘർഷം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട ചുമതലകൾ നൽകരുതെന്നും ഡിജിപി നിർദേശിക്കുന്നു.

news18
Updated: July 8, 2019, 8:19 AM IST
പൊലീസുകാരിലെ മാനസിക സമ്മർദം; മാർഗനിർദേശങ്ങളുമായി ഡിജിപി
പൊലീസ്
  • News18
  • Last Updated: July 8, 2019, 8:19 AM IST
  • Share this:
തിരുവനന്തപുരം: ഗാർഹികവും ജോലി സംബന്ധവുമായി മാനസിക സമ്മർദം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി അവർക്ക് കൂടുതൽ കരുതൽ നൽകണമെന്ന് ഡിജിപിയുടെ നിർദേശം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിരിക്കുന്നത്. വേണ്ടിവന്നാൽ ഇത്തരക്കാരെ കൗൺസിലിംഗിന് വിധേയമാക്കണമെന്നും ബെഹ്റ നിർദേശിക്കുന്നു.

also read:സിഒടി നസീർ വധശ്രമം: ഷംസീർ എംഎൽഎയുടെ മൊഴി എടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മാനസിക സംഘർഷം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട ചുമതലകൾ നൽകരുതെന്നും ഡിജിപി നിർദേശിക്കുന്നു. പൊലീസുകാരിലെ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ അവർക്കിടയിലെ മാനസിക സമ്മർദം ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങളും ഇറക്കിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസുകാർക്കിടയിലെ മാനസിക സമ്മർദം കുറയ്ക്കാൻ സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും സ്ഥിരമായി യോഗ പരിപാടികൾ സംഘടിപ്പിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. പൊലീസുകാർക്ക് കൗൺസിലിംഗിനായി എസ്എപിയിൽ കൗൺസിലിംഗ് സെൻറുകളും സജീകരിച്ചിരുന്നു. ഇതിനുപുറമെയാണ് സ്റ്റേഷനുകളിൽ കൗൺസിംഗ് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. നിർദേശങ്ങൾ സ്പെഷ്യൽ യൂണിറ്റുകൾക്കും എ പി ബറ്റാലിയനുകൾക്കും ബാധകമാക്കിയിട്ടുണ്ട്.

മറ്റു നിർദേശങ്ങൾ

* ആഴ്ചയിൽ നാല് ദിവസമെങ്കിലും കുറഞ്ഞത് അരമണിക്കൂർ വീതം വ്യായാമം ചെയ്യണം. ഇതിൽ യോഗ ഉൾപ്പെടുത്താം. ഇതിനായി പ്രാദേശിക യോഗ അധ്യാപകനെയോ, വ്യായാമ പരിശീലകനെയോ ഏതാനും ദിവസത്തേക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഏർപ്പാടാക്കണം.

* ജോലിസമയത്തു തന്നെ ദ്രുത നടത്തം ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കണം. അവധിദിവസങ്ങളിലും ആഴ്ചയവസാനങ്ങളിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കണം.

* ഓരോ സ്റ്റേഷനുകളിലെയും മികച്ച ഉദ്യോഗസ്ഥരെ എസ്എച്ച്ഒമാർ കണ്ടെത്തി മറ്റുള്ളവർക്ക് മാർഗനിർദേശം നൽകാൻ നിയോഗിക്കണം. മികച്ച ജീവിതം നയിക്കാനും മികച്ച രീതിയിൽ ജോലി ചെയ്യാനുമുള്ള മാർഗനിർദേശങ്ങളാണ് അവർ നൽകുക.

* ജോലി സംബന്ധമായ സംശയങ്ങളും മാർഗനിർദേശകരായി തെരഞ്ഞെടുക്കുന്നവർ ദൂരീകരിക്കും . ഒരു സ്റ്റേഷനിലെ മികച്ച സീനിയർ സിവിൽ പൊലീസ് ഓഫീസറെ നാലഞ്ച് സിപിഒമാർക്ക് മാർഗനിർദേശം നൽകാൻ ചുമതലപ്പെടുത്താം. ഇതേ രീതി തന്നെ എസ്ഐ, ഇൻസ്പെക്ടർ, ഡിവൈഎസ്പി തലത്തിലും യൂണിറ്റ് മേധാവികൾ നടപ്പാക്കണം.

* മാർഗനിർദേശകരെ തെരഞ്ഞെടുക്കുന്നത് ബുദ്ധിപൂർവമായിരിക്കണം. കഴിവുള്ളവരും ശാന്തരും മികച്ച ആശയ വിനിമയ പാടവമുള്ളവരുമായിരിക്കണം മാർഗനിർദേശകർ.
First published: July 8, 2019, 8:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading