തമിഴ്നാട്ടിൽ ഒരു സംഘം ഭീകരരെത്തിയെന്ന് സംശയം: കേരളത്തിലും ജാഗ്രതാ നിർദേശം

ബസ് സ്റ്റാന്‍റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

news18-malayalam
Updated: August 23, 2019, 4:40 PM IST
തമിഴ്നാട്ടിൽ ഒരു സംഘം ഭീകരരെത്തിയെന്ന് സംശയം: കേരളത്തിലും ജാഗ്രതാ നിർദേശം
representative image
  • Share this:
തിരുവനന്തപുരം: ഒരുസംഘം  ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിർദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

also read: കാക്കിക്കുള്ളിൽ പിരിമുറുക്കം; അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 65 പൊലീസ് ഉദ്യോഗസ്ഥർ; 2019ൽ ഇതുവരെ 11 പേർ

ബസ് സ്റ്റാന്‍റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്.  ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
First published: August 23, 2019, 4:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading