തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥർക്കായി നിർമ്മാണം പുരോഗമിക്കുന്ന വില്ലകൾ സന്ദർശിക്കാൻ പ്രതിപക്ഷം സംഘം എത്തിയതിനെതിരെ ഐ.പി.എസ് അസോസിയേഷൻ പുറത്തിറക്കിയ പ്രമേയത്തെ പരിഹസിച്ച് ഡി.ജി.പി ജോക്കബ് തോമസ്. " നമ്മുടെ ഉന്നത ഉദ്യോഗസ്ഥർ ", ശമ്പളം വാങ്ങി സുഖമായി ജീവിക്കാനുള്ള അവകാശം.' എന്നാണ് ജേക്കബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചത്.
സി.എ.ജി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയെ വിമർശിച്ച് നേരത്തെയും ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം.
മുന്നറിയിപ്പില്ലാതെ ഏതാനുംപേർ ചില ഉദ്യോഗസ്ഥരുടെ വസതിയിലെത്തുകയും ഉദ്യോഗസ്ഥരെ താഴ്ത്തിക്കെട്ടി മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തെന്നാണ് ഐപിഎസ് അസോസിയേഷൻ പുറത്തിറക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തിയിരുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന്റെ സ്വകാര്യതപോലും മാനിക്കാതെ അവരുടെ സുരക്ഷയ്ക്കു പോലും ഭീഷണിയായ സംഭവം അപലപനീയമാണെന്നും അവർ ആരോപിച്ചു. ഇക്കാര്യങ്ങൾ പൊലീസ് മേധാവിയെയും അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവങ്ങൾക്കെതിരേ ഐ.പി.എസ്. അതേസമയം പ്രമേയം പാസാക്കുന്നതിനെ ഒരു വിഭാഗം എതിർത്തതായും സൂചനയുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.