• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാർ; വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡി.ജി.പി

വാളയാർ; വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡി.ജി.പി

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിനോ ആണ് സാധ്യതയെന്നും ഡിജിപി

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  • Share this:
    തിരുവനന്തപുരം: വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും ബഹ്റ വ്യക്തമാക്കി.

    കേസിൽ വിധി പകര്‍പ്പ് കിട്ടിയ ശേഷം അടിയന്തരനടപടി സ്വീകരിക്കും. കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്നതിൽ സംശയമില്ല.  ഉദ്യോഗസ്ഥര്‍ക്ക് നേരെ അച്ചടക്കനടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

    Also Read മാവോയിസ്റ്റ് വേട്ടയിൽ ദുരൂഹത; വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി

    പൊലീസ് വെടിവയ്പ്പിൽ  മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിനോ ആണ് സാധ്യത. ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ബെഹ്റ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാനില്ല. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

    First published: