മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടിക്ക് ഡിജിപി ലോക്നാഥ് ബെഹ്റക്ക് അനുമതി

ഡിജിപി പ്രവർത്തിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെയാണ് ഡിജിപി നിയമനടപടിക്ക് അനുമതി തേടിയിരുന്നത്

news18
Updated: August 30, 2019, 9:57 PM IST
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടിക്ക് ഡിജിപി ലോക്നാഥ് ബെഹ്റക്ക് അനുമതി
ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)
  • News18
  • Last Updated: August 30, 2019, 9:57 PM IST
  • Share this:
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ആഭ്യന്തരവകുപ്പ് അനുമതി നൽകി. കെപിസിസി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് നൽകാനാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. ഡിജിപി പ്രവർത്തിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നിയമനടപടിക്കാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്ത അനുമതി നൽകിയത്.

Also Read- ലയനനീക്കത്തിൽ വിലപിച്ച് ദക്ഷിണ കന്ന‍ഡ; നാല് വലിയ ദേശസാൽകൃത ബാങ്കുകൾ പിറന്ന നാട്

ഡിജിപി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാമർശം മാനഹാനി ഉണ്ടാക്കുന്നതാണെന്നും പൊതുജനങ്ങൾക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും പൊലീസ് സേനയുടെ ധാർമികതയെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ബെഹ്റ സർക്കാരിന്റെ അനുമതി തേടിയത്. 2019 ഏപ്രിൽ 14നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഡിജിപിക്കെതിരായ പരാമർശം നടത്തിയത്.First published: August 30, 2019, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading