തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ പരാമര്‍ശത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ. ഇതിനായി ഡി.ജി.പി സര്‍ക്കാരിന്റെ അനുമതി തേടി. ഡി.ജി.പി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബഹ്റ രംഗത്തെത്തിയിരിക്കുന്നത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാന്നതെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുല്ലപ്പള്ളി ആരോപിച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലിസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കിയ ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഓരോ പൊലിസുകാരന്റെയും സര്‍വവിവരങ്ങളും ശേഖരിച്ച് സി.പി.എം ഓഫിസിലെത്തിക്കുന്ന പോസ്റ്റുമാന്റെ പണിയാണ് ഇപ്പോള്‍ ഡി.ജി.പി ചെയ്യുന്നത്. ഇത് കേരളാ പൊലിസിന് അപമാനമാണ്. ഡി.ജി.പി ഇറക്കിയ സര്‍ക്കുലറിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണം. പൊലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍.
Also Read
'നോട്ട' മാത്രമല്ല, 'ഞാന്‍ വോട്ടു ചെയ്യുന്നില്ലെ'ന്നും തീരുമാനിക്കാം; 'പണി' കിട്ടുന്നത് ഉദ്യോഗസ്ഥര്ക്ക്സ്വതന്ത്രവും നിര്‍ഭയവുമായി സമ്മതിദാനാവകാശം നിര്‍വഹിക്കാനുള്ള പൊലിസുകാരുടെ മൗലിക അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പൊലിസുകാരെ ഉപയോഗിച്ച് വ്യാപകമായി വന്‍തുക പിരിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.