• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊതുജനങ്ങള്‍ക്കും പൊലീസിന്റെ ആയുധ പരിശീലനം; ഫീസ് 5000 വരെ; ഉത്തരവ് ഇറക്കി DGP

പൊതുജനങ്ങള്‍ക്കും പൊലീസിന്റെ ആയുധ പരിശീലനം; ഫീസ് 5000 വരെ; ഉത്തരവ് ഇറക്കി DGP

ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നേടാന്‍ കഴിയുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 1000 രൂപ മുതല്‍ 5000 രൂപവരെയാണ് ഫീസ്.

gun

gun

  • Share this:
    തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരള പൊലീസിന്റെ (kerala police) പദ്ധതി. തോക്ക് ലൈസന്‍സുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേകം സമിതിയും സിലബസും തയ്യാറായി. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി ഉത്തരവ് ഇറക്കിയത്.

    ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നേടാന്‍ കഴിയുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 1000 രൂപ മുതല്‍ 5000 രൂപവരെയാണ് ഫീസ്. ഫയറിങ്ങിന് 5000 രൂപയും ആയുധങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1000 രൂപയുമാണ് ഫീസ്. ആയുധം വൃത്തിയാക്കുന്നത് പഠിക്കാൻ 1000 രൂപയാണ് ഫീസ്.

    സുരക്ഷാ മുൻകരുതലുകൾ അറിയാൻ 1000 രൂപയും ഫീസായി നൽകണം. വർഷത്തിൽ 13 ദിവസത്തെ ക്ലാസാണുണ്ടാകുക. സംസ്ഥാനത്തൊട്ടാകെ എട്ട് പരിശീലന കേന്ദ്രങ്ങളാകും ഉണ്ടാകുക.

    സംസ്ഥാനത്ത് നിരവധി പേരുടെ കൈവശം ആയുധ ലൈസന്‍സ് ഉണ്ടെങ്കിലും പലര്‍ക്കും ഇത് ഉപയോഗിക്കാന്‍ അറിയില്ല. ആയുധ പരിശീലനത്തിന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു സംവിധാനം ഒരുക്കണണെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയത്. പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്‌നെസ്, ആധാര്‍ കാര്‍ഡ്, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയവര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക.

    ട്രാന്‍സ്ഫോര്‍മറില്‍ ബൈക്ക് കുടുങ്ങിയ അപകടത്തിന് കാരണം മത്സരയോട്ടം; മൂന്ന് ബൈക്കുടമകള്‍ക്കെതിരെ കേസ്

    ഇടുക്കി വെള്ളയാംകുടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഉയര്‍ന്നുപൊങ്ങിയ ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്നു ബൈക്കുടമകള്‍ക്കെതിരെ കേസ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പികെ നസീര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മത്സരയോട്ടത്തെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നു ബൈക്കുടമകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശപ്രകാരം മൂന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുകളുടെ സൈഡ് വ്യൂ മിററും പിന്നിലെ നമ്പര്‍ പ്ലേറ്റും മോഡിഫൈ ചെയ്തതായി കണ്ടെത്തി. ഇവരുടെ ലൈസന്‍സ് റദ്ദുചെയ്യും. ബൈക്കുകളുടെ ആര്‍സി റദ്ദു ചെയ്യുന്ന കാര്യവും മോട്ടോര്‍ വാഹന വകുപ്പ് പരിഗണിക്കും.

    നൂറുകിലോമീറ്റര്‍ സ്പീഡില്‍ വന്നാല്‍ മാത്രമേ ഏഴടിയിലധികം ഉയരത്തില്‍ ബൈക്ക് പൊങ്ങാന്‍ സാധ്യതയുള്ളൂ എന്ന് പി കെ നസീര്‍ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുപ്രസാദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്നവരുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപപടിയെടുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    കെഎസ്ഇബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
    Published by:Rajesh V
    First published: