കൊറോണക്കാലത്തെ വിദ്വേഷപ്രചരണം: കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി

സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേരള സംസ്ഥാന പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കും.

News18 Malayalam | news18-malayalam
Updated: April 2, 2020, 10:29 PM IST
കൊറോണക്കാലത്തെ വിദ്വേഷപ്രചരണം: കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി
News18
  • Share this:
തിരുവനന്തപുരം: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ.

സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമപ്രകാരം ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേരള സംസ്ഥാന പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും കേസ് എടുക്കാനാകുമെന്നും ഡി.ജി.പി വ്യക്തമാക്കി.

You may also like:ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍ [NEWS]COVID 19 LIVE Updates| കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; കാസർകോട് 8, ഇടുക്കിയിൽ 5 രോഗികൾ [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
First published: April 2, 2020, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading