തിരുവനന്തപുരം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ ആദരം നല്‍കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. എല്ലാ എസ് എച്ച് ഒമാർക്കും നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്.
സര്‍വ്വീസിലിരുന്നോ അതിനു ശേഷമോ മരണപ്പെട്ടു പോയ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
പൊലീസ് സേനയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ശേഷം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കരുതലും ശ്രദ്ധയും അര്‍ഹിക്കുന്നവരാണ്. അവരുടെയും സര്‍വ്വീസിൽ ഇരിക്കുമ്പോഴോ വിരമിച്ച ശേഷമോ മരണപ്പെട്ടു പോയ ഉദ്യോഗസ്ഥരുടെ കുടുംബത്തിന്‍റെയും ക്ഷേമം അന്വേഷിക്കേണ്ടത് പൊലീസിന്‍റെ കര്‍ത്തവ്യമായി കരുതണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ആഞ്ഞടിച്ച് ബുൾ ബുൾ ചുഴലിക്കാറ്റ്; മരണം ഏഴായി
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം ആവശ്യപ്പെടുന്ന പക്ഷം അത് ചെയ്തു നല്‍കാന്‍ ഓരോ പൊലീസ് ഉദ്യോഗസ്ഥനും തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൊലീസ് വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dgp, DGP Loknadh Behra, DGP Loknath Behra