COVID 19| വാഹനപരിശോധന നടത്തുന്ന പൊലീസുകാർക്ക് മാസ്കും ഗ്ലൗസും നിർബന്ധമാക്കി

വാഹനം തടഞ്ഞു നിർത്തുമ്പോൾ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം

News18 Malayalam | news18-malayalam
Updated: March 26, 2020, 4:20 PM IST
COVID 19| വാഹനപരിശോധന നടത്തുന്ന പൊലീസുകാർക്ക് മാസ്കും ഗ്ലൗസും നിർബന്ധമാക്കി
Coronavirus
  • Share this:
തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന എല്ലാ പൊലീസുകാരും മാസ്കും ഗ്ലൗസും ഉപയോഗിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പു വരുത്തണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസുകാർക്ക് ഡിജിപിയുടെ സുരക്ഷാ നിർദേശം. വാഹന പരിശോധനയ്ക്കിടെ ഗ്ലൗസ് ഇല്ലാതെ വാഹനത്തിലോ യാത്രക്കാരെയോ സ്പർശിക്കാൻ പാടില്ല.. വാഹനം തടഞ്ഞു നിർത്തുമ്പോൾ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതുപോലെ തന്നെ വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞുള്ള പരിശോധന ഒഴിവാക്കണം. ഡിക്കി തുറക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയൊരു നിർദേശം ഉണ്ടാകുന്നത് വരെ ബ്രീത്ത് അനലൈസർ ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം തടയുന്നതിനായി കൈകള്‍ ഇടക്കിടെ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]ഒരു മഹാമാരി ലോകത്തിൽ വ്യാപിക്കുമെന്ന് മൈക്കിൾ ജാക്സൺ നേരത്തെ പ്രവചിച്ചിരുന്നു [PHOTOS]ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ ജിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. [NEWS]


 

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍