നാണയം തരംതിരിക്കാൻ തിരുപ്പതി മാതൃകയിൽ മെഷീൻ; ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു
കറന്‍സി എണ്ണി തിട്ടപ്പെടുത്തുന്നതിന് അഞ്ച് സോര്‍ട്ടിംഗ് മെഷീനുകളും 10 കൗണ്ടിംഗ് മെഷീനുകളും നാണയം തരംതിരിക്കുന്നതിന് തിരുപ്പതി മാതൃകയില്‍ നാല് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.

kadakampalli-Dhanlaxmi Bank
- News18 Malayalam
- Last Updated: November 17, 2019, 11:27 PM IST IST
അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങളുമായി ധനലക്ഷ്മി ബാങ്ക് ശാഖശബരിമല തീര്‍ഥാടകര്‍ക്ക് വിവിധ സൗകര്യങ്ങള്‍ ഒരുക്കി ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. കറന്‍സി എണ്ണി തിട്ടപ്പെടുത്തുന്നതിന് അഞ്ച് സോര്‍ട്ടിംഗ് മെഷീനുകളും 10 കൗണ്ടിംഗ് മെഷീനുകളും നാണയം തരംതിരിക്കുന്നതിന് തിരുപ്പതി മാതൃകയില്‍ നാല് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.
പുതിയ ഭണ്ഡാരം കെട്ടിടത്തിനു സമീപമാണ് ശാഖ. അപ്പം, അരവണ വിതരണത്തിനായി 19 കൗണ്ടറുകള്‍ ഇവിടെയുണ്ട്. ഓണ്‍ലൈനില്‍ പണം അടയ്ക്കുന്നവര്‍ക്കായി മൂന്നു കൗണ്ടറുകളും തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശാഖയില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങളുമുണ്ട്. ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ നിന്നും അപ്പം, അരവണ കൂപ്പണുകള്‍ വാങ്ങി വരുന്ന ഭക്തര്‍ക്കായുള്ള പ്രത്യേക കൗണ്ടര്‍ സന്നിധാനത്തും മാളികപ്പുറത്തും തുറന്നു.
ശാഖയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെമ്പര്‍മാരായ അഡ്വ.എന്‍. വിജയകുമാര്‍, കെ.എസ്. രവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.