നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ധനുഷ്

  ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ധനുഷ്

  ഒരു ജില്ലയില്‍ 200 ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് മൂന്നു വര്‍ഷം പരിശീലനം നല്‍കാനാണ് ധനുഷ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്

  students

  students

  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഡവലപ്മെന്റ് സെന്ററുകള്‍ വഴി വിദഗ്ധപരിശീലനം നല്‍കി ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഉന്നതപഠനത്തിന് അവസരമൊരുക്കുന്ന 'ധനുഷ്' പദ്ധതി നടപ്പാക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടിപി. രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ ആരംഭിച്ച മോഡല്‍ കരിയര്‍ സെന്ററും നവീകരിച്ച ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

   ഒരു ജില്ലയില്‍ 200 ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് മൂന്നു വര്‍ഷം പരിശീലനം നല്‍കാനാണ് ധനുഷ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. നിലവില്‍ കേരളത്തിലെ വളരെ ചുരുക്കം കുട്ടികള്‍ക്കാണ് ഉന്നതനിലവാരമുള്ള സര്‍വകലാശാലകളില്‍ പഠനത്തിന് അവസരം ലഭിക്കുന്നത്. ഈ സാഹചര്യം മറികടക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. തുടക്കമെന്ന നിലയില്‍ പേരാമ്പ്രയിലെ കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ മുഖേന 200 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് എല്ലാ സെന്ററിലേക്കും വ്യാപിപ്പിക്കുമെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

   Also Read: EVM തട്ടിപ്പ്: സാധ്യതകൾ എന്തെല്ലാം?

   കഴിവുകളും വ്യക്തിത്വവും ആശയവിനിമയശേഷിയും നൈപുണ്യശേഷിയും വികസിപ്പിച്ച് മികച്ച അവസരങ്ങള്‍ സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രാപ്തരാക്കുകയാണ് കരിയര്‍ ഡവലപ്മെന്റ് സെന്ററുകള്‍ വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്താദ്യമായി സര്‍ക്കാര്‍ മേഖലയില്‍ കേരളത്തിലാണ് കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ആരംഭിച്ച കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ വഴി ഇതിനകം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുത്തതായി മന്ത്രി പറഞ്ഞു.

   പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍, തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര, പാലോട്, ആലപ്പുഴ ജില്ലയില്‍ കായംകുളം എന്നിവിടങ്ങളിലും കരിയര്‍ ഡവലപ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും തൃപ്പുണിത്തുറയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പറഞ്ഞ മന്ത്രി എല്ലാ ജില്ലകളിലും കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

   വോട്ടിംഗ് യന്ത്രത്തിന് നേരെ ഉയർന്ന സംശയമുനകൾ

   'തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കരിയര്‍ സെന്ററുകളുടെ സേവനം വ്യാപിപ്പിക്കും. ഗ്രാമപഞ്ചായത്തുകളിലെ കുട്ടികളുടെ അഭിരുചി, താല്‍പര്യം എന്നിവ സൈക്കോമെട്രിക് പരിശോധനയിലൂടെ കണ്ടെത്തുകയും ഇതിനനുസരിച്ച് കരിയര്‍ ഗൈഡന്‍സ് നല്‍കുകയുമാണ് ലക്ഷ്യം. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം മോഡല്‍ കരിയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പാക്കും. കരിയര്‍ ഡവലപ്മെന്റ് സെന്ററുകള്‍ മുഖേന സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും നടപടിയെടുത്തുവരികയാണ്.' ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

   First published: