HOME » NEWS » Kerala »

ഡയലെക്റ്റിക് റിസർച് ഫോറം ഓൺലൈൻ പഠന കോഴ്സുകൾ ആരംഭിച്ചു

ആദ്യ കോഴ്‌സ് "സൗന്ദര്യാത്മകത: പ്രത്യയശാസ്ത്രവും പ്രതിരോധമൂല്യവും" എന്ന വിഷയത്തിൽ കാലടി സർവകലാശാല മലയാളവിഭാഗം പ്രൊഫസറായ സുനിൽ പി. ഇളയിടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

News18 Malayalam | news18-malayalam
Updated: August 2, 2020, 10:50 PM IST
ഡയലെക്റ്റിക് റിസർച് ഫോറം ഓൺലൈൻ പഠന കോഴ്സുകൾ ആരംഭിച്ചു
dielectric research
  • Share this:
കൊച്ചി: ഡയലെക്റ്റിക് റിസർച് ഫോറം ഓൺലൈൻ പഠന കോഴ്സുകൾ ആരംഭിച്ചിരിക്കുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷക - അധ്യാപക സുഹൃത്തുക്കളുടെ അനൗപചാരിക ജ്ഞാനവിനിമയ കൂട്ടായ്മയാണിത്.

2021 ജൂലൈ മുതൽ ഡിസംബർ വരെ സെമസ്റ്റർ അടിസ്ഥാനത്തിൽ എല്ലാ മാസത്തിന്റെയും അവസാന ആഴ്ച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള മൂന്നു മുതൽ അഞ്ച് ക്ലാസുകളിലൂടെ ഏഴു പേപ്പറുകൾ പഠിക്കുക എന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ആദ്യ കോഴ്‌സ് "സൗന്ദര്യാത്മകത: പ്രത്യയശാസ്ത്രവും പ്രതിരോധമൂല്യവും" എന്ന വിഷയത്തിൽ കാലടി സർവകലാശാല മലയാളവിഭാഗം പ്രൊഫസറായ സുനിൽ പി. ഇളയിടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

മാർക്സിസവും വിമർശനാത്മക ഭൂപഠനവും (ആഗസ്റ്റ്), സിനിമ: വായനയുടെ ചരിത്രം (സെപ്തംബർ-ആദ്യവാരം), മിഖായേൽ ബക്തിൻ: ഒരുപുനർവായന (സെപ്തംബർ - അവസാനവാരം), വിമർശനാത്മക സിദ്ധാന്തം: പരികല്പനയും പരിണാമചരിത്രവും (ഒക്ടോബർ), സംസ്കാരപഠനം: ചരിത്രം, സിദ്ധാന്തം, പ്രയോഗം (നവംബർ), അവതരണപഠനം/ അവതരണപരത: ഒരാമുഖം (ഡിസംബർ) എന്നീ പേപ്പറുകൾ യഥാക്രമം ഡോ.ജസ്റ്റിൻ മാത്യു, ഡോ.സി.എസ്. വെങ്കിടേശ്വരൻ, പ്രഫ: ഇ.വി. രാമകൃഷ്ണൻ, ഡോ.കെ.എം. അനിൽ, പ്രഫ.പി.പി. രവീന്ദ്രൻ, പ്രഫ.എം. വി. നാരായണൻ എന്നീ പ്രമുഖർ കൈകാര്യം ചെയ്യുന്നു. അധ്യാപകർ നിർദ്ദേശിക്കുന്ന പ്രാഥമിക പ്രബന്ധങ്ങൾ വായിച്ചിരിക്കണം എന്നതല്ലാതെ ക്ലാസുകളിൽ പ്രവേശിക്കാൻ യോഗ്യതാ മാനദണ്ഡങ്ങളില്ല.
TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
കോവിഡ് കാലത്തിന്റെ അക്കാദമിക അനിശ്ചിതത്വത്തെ മറികടക്കാൻ പ്രതിവാര പേപ്പർ അവതരണങ്ങളും ലെക്ചർ സീരിസുകളും സംഘം നിരന്തരമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അക്കാദമിക്സിന്റെ അടഞ്ഞ സ്വഭാവത്തെ പ്രശ്നവത്കരിക്കുക എന്ന രാഷ്ട്രീയലക്ഷ്യമാണ് സംഘത്തിനുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.വിമർശനാത്മക ചിന്ത സാമൂഹ്യശാസ്ത്ര ലാവണ്യാത്മക വ്യവഹാരങ്ങളിൽ പ്രയുക്തമാക്കുന്നതിനായുള്ള സൈദ്ധാന്തിക സങ്കല്പനങ്ങളിൽ ചിലതിനെ സംബന്ധിച്ച് പഠിതാക്കളെ ശാക്തീകരിക്കുക, അതിനുതകുന്ന ചില മാതൃകകൾ പരിചയപ്പെടുക എന്നിവയാണ് ലക്ഷ്യങ്ങൾ.
Published by: Anuraj GR
First published: August 2, 2020, 10:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories