നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Anupama Baby Missing| ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നുവെന്ന് സൂചന; പി കെ ശ്രീമതിയുടെ സംഭാഷണം പുറത്ത്

    Anupama Baby Missing| ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നുവെന്ന് സൂചന; പി കെ ശ്രീമതിയുടെ സംഭാഷണം പുറത്ത്

    പരാതിക്കാരി അനുപമയും സിപിഎം നേതാവ് പി കെ ശ്രീമതിയും (PK Sreemathi) തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

    Youtube Video
    • Share this:
      തിരുവനന്തപുരം: അനുപമയുമായി ബന്ധപ്പെട്ട ദത്ത് വിവാദം (Anupama Baby Missing) മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) നേരത്തെ അറിഞ്ഞിരുന്നുവെന്ന സൂചന നല്‍കിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണം (Phone Call) പുറത്ത്. പരാതിക്കാരി അനുപമയും സിപിഎം നേതാവ് പി കെ ശ്രീമതിയും (PK Sreemathi) തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 25നാണ് ഇരുവരും ഫോണിൽ സംസാരിക്കുന്നത്.

      അനുപമയും മാതാപിതാക്കളും തമ്മിലുള്ള വിഷയമാണ് ഇത്. നമുക്ക് വിഷയത്തില്‍ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി കെ ശ്രീമതി പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവരുന്നതിനു മുന്‍പ് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താന്‍ ഈ വിഷയം പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല. വിഷയത്തില്‍ ഇടപെടാന്‍ താന്‍ നിസ്സഹായയാണ്. തന്റെ ജില്ലയിലുള്ള വിഷയമല്ല ഇത്. താന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു. ആ കുട്ടിയും അച്ഛനും അമ്മയുമായി ബന്ധപ്പെട്ട വിഷയമാണ്. നമുക്കതില്‍ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി പറഞ്ഞു.

      Also Read- CPM പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ പീഡന പരാതിയുമായി വനിതാ അംഗം

      അച്ഛനും അമ്മയും പാര്‍ട്ടി മെമ്പറല്ലേ, പാര്‍ട്ടിക്കൊന്നും അവര്‍ക്കെതിരേ ചെയ്യാന്‍ പറ്റില്ലേ എന്ന് അനുപമ ചോദിക്കുമ്പോള്‍ 'നിന്റെ അച്ഛനും അമ്മയുമായതുകൊണ്ടാണ്, വേറെ ആരെങ്കിലും ആണെങ്കില്‍ ചെയ്‌തേനെ' എന്ന് ശ്രീമതി മറുപടി പറയുന്നതും കേള്‍ക്കാം.

      അനുപമ പരാതിയറിയച്ചത് പ്രകാരം സിപിഎം നേതാവ് വൃന്ദ കാരാട്ട് കോടിയേരി ബാലകൃഷ്ണനുമായി വിഷയം സംസാരിച്ചിരുന്നുവെന്നും ശ്രീമതി പറയുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിയും നേതാക്കളും ഈ വിഷയം അറിഞ്ഞത് എന്ന പ്രതികരണമായിരുന്നു നേരത്തെ സിപിഎം ഈ വിഷയത്തില്‍ നടത്തിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന സൂചനയാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്.

      കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും ആരും ഇടപെട്ടില്ലെന്നാണ് അനുപമ പറയുന്നത്. അവസാനം മാധ്യമങ്ങളിലൂടെ സംഭവം പുറംലോകം അറിഞ്ഞ ശേഷമാണ് തുടർനടപടികളുണ്ടായതെന്നും അനുപമ പറയുന്നു.
      Published by:Rajesh V
      First published:
      )}