ഇന്റർഫേസ് /വാർത്ത /Kerala / പുതുപ്പള്ളിയിൽ ഇഎംഎസ് ബിജെപിക്കു വേണ്ടി വോട്ട് ചോദിച്ചോ?

പുതുപ്പള്ളിയിൽ ഇഎംഎസ് ബിജെപിക്കു വേണ്ടി വോട്ട് ചോദിച്ചോ?

ഇഎംഎസ് ബിജെപിക്കു വേണ്ടി പ്രസംഗിച്ചോ എന്ന ചോദ്യത്തിന് പി സി ചെറിയാൻ എന്നെങ്കിലും ബിജെപി ആയിട്ടുണ്ടോ എന്നാകും മറുചോദ്യം വരിക.

ഇഎംഎസ് ബിജെപിക്കു വേണ്ടി പ്രസംഗിച്ചോ എന്ന ചോദ്യത്തിന് പി സി ചെറിയാൻ എന്നെങ്കിലും ബിജെപി ആയിട്ടുണ്ടോ എന്നാകും മറുചോദ്യം വരിക.

ഇഎംഎസ് ബിജെപിക്കു വേണ്ടി പ്രസംഗിച്ചോ എന്ന ചോദ്യത്തിന് പി സി ചെറിയാൻ എന്നെങ്കിലും ബിജെപി ആയിട്ടുണ്ടോ എന്നാകും മറുചോദ്യം വരിക.

  • Share this:

പുതുപ്പള്ളിയിൽ ഇഎംഎസ് ബിജെപിക്കു വേണ്ടി വോട്ട് ചോദിച്ചോ? അങ്ങനെ സംഭവിച്ചു എന്ന് ഉമ്മൻചാണ്ടി പ്രസംഗിച്ചത് ശരിയാണെന്നും തെറ്റാണെന്നും വാദിക്കാൻ ഒരുപോലെ അവസരമുണ്ട്. ഏതു രാഷ്ട്രീയക്കണ്ണോടെ നോക്കുന്നു എന്ന് അനുസരിച്ചിരിക്കും ആ വസ്തുത. 1977ലെ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ ഇഎംഎസ് വന്ന് ബിജെപിക്കു വേണ്ടി വോട്ട് ചോദിച്ചു എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പരാമർശം.

ഉമ്മൻചാണ്ടിയുടെ വാദത്തെ സിപിഎം തള്ളുക 77 ൽ ബിജെപി ഇല്ല എന്ന വാദവുമായിട്ടായിരിക്കും. എന്നാൽ അന്ന് മത്സരിച്ച ജനതാപാർട്ടിയാണ് പിന്നീട് ബിജെപി ആയതെന്ന് കോൺഗ്രസ് മറുപടിയും നൽകും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഈ രണ്ടുവാദങ്ങളിൽ ഏതാണ് ശരി?

ജയപ്രകാശ് നാരായണൻ സ്ഥാപിച്ച ജനതാ പാർട്ടിക്കൊപ്പമാണ് സിപിഎം ഉൾപ്പെട്ട മുന്നണികൾ 1977 ൽ മത്സരിച്ചത്. ചരൺ സിങ്ങിന്റെ ഭാരതീയ ലോക്ദൾ, രാജ് നാരായണന്റെയും ജോർജ് ഫെർണാണ്ടസിന്റേയും സോഷ്യലിസ്റ്റ് പാർട്ടി, സ്വതന്ത്ര പാർട്ടി, ബിജെപിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘം അടക്കം ഈ സഖ്യത്തിൽ ഉണ്ടായിരുന്നു. ബിഎൽഡി എന്ന പേരിലാണ് സ്ഥാനാർത്ഥികൾ മത്സരിച്ചത്.

Also Read-Fact Check | 'കെ ജി മാരാരുടെ ഇലക്ഷൻ ഏജന്റ് പിണറായി വിജയൻ'; വസ്തുതയെന്ത്?

രാമകൃഷ്ണ ഹെഗ്‌ഡേ ജനറൽ സെക്രട്ടറിയും ചന്ദ്രശേഖരൻ പ്രസിഡന്റും ആയിരുന്ന പാർട്ടിയുടെ വക്താവ് എൽ കെ അദ്വാനിയായിരുന്നു. കേരളത്തിലെ പഴയ ജനസംഘം നേതാവും പിന്നീട് ബിജെപി നേതാവുമായ കെ. ജി മാരാരായിരുന്നു ബിഎൽഡിയുടെ ഉദുമയിലെ സ്ഥാനാർത്ഥി. സിപിഎം ഉൾപ്പെടെയുള്ളവർ മാരാർക്ക് വോട്ട് ചെയ്യുകയും ചെയ്തു.

Also Read-'ശരി മാത്രം ശീലിച്ച ഒരാള്‍' ; സി.കെ.ചന്ദ്രപ്പന്റെ ഒമ്പതാം ചരമവാർഷികദിനത്തിൽ കാനം രാജേന്ദ്രൻ

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചത് ബിഎൽഡി സ്ഥാനാർത്ഥിയായിരുന്ന പിസി ചെറിയാനായിരുന്നു. കോൺഗ്രസ് വിമതനായ പിസി ചെറിയാൻ ബിഎൽഡിയിൽ ചേർന്നാണ് ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചത്. 1960ൽ പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പിസി ചെറിയാൻ അന്ന് സിപിഎമ്മിന്‌റെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇഎംഎസ് പുതുപ്പള്ളിയിൽ എത്തിയത്.

ഇഎംഎസ് ബിജെപിക്കു വേണ്ടി പ്രസംഗിച്ചോ എന്ന ചോദ്യത്തിന് പി സി ചെറിയാൻ എന്നെങ്കിലും ബിജെപി ആയിട്ടുണ്ടോ എന്നാകും മറുചോദ്യം വരിക. അങ്ങനെ എങ്കിൽ ഉമ്മൻചാണ്ടിക്കെതിരേയും ആ ബന്ധം അതേ കാലത്ത് ആരോപിക്കാൻ കഴിയും. 1977ലെ കരുണാകരൻ സർക്കാരന് പിന്തുണ പിൻവലിച്ച് 78ൽ ആന്റണി കോൺഗ്രസ് നിന്നത് സിപിഎം ഉൾപ്പെട്ട ഇടതുപക്ഷത്തായിരുന്നു.

1977 ൽ ബിജെപി രൂപീകരിച്ചിട്ടില്ല. 1980ൽ ആണ് ജനതാ പാര്‍ട്ടിയിൽ നിന്ന് പിരിഞ്ഞ നേതാക്കൾ മുൻകൈയെടുത്ത് ബിജെപി രൂപീകരിക്കുന്നത്.

First published:

Tags: EMS ministry, Kerala Assembly Election 2021, Oomman chandy, Oomman chandy congress