News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 25, 2021, 1:21 PM IST
samastha suprabhatham
കോഴിക്കോട്: കേരളത്തിലെ മുസ്ലിംകള് അനര്‍ഹമായത് നേടുന്നുവെന്ന ക്രൈസ്തവ സമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സമസ്ത മുഖപത്രം. തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്നുണ്ട്. സമുദായം നേടിയ സ്ഥാനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവള പത്രം പുറത്തിറക്കണമെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു.
സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ പദ്ധതികള്‍ മുസ്ലിം സമുദായത്തിലേക്ക് പോയെന്ന് ക്രൈസ്തവരില്‍ ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത് സംഘപരിവാര്‍ ഏറ്റെടുത്തതോടെ സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന പാലോളി കമ്മിറ്റിയാണ് മുസ്ലിംകള്ക്ക് സ്കോളര്‍ഷിപ്പും പരിശീലന കേന്ദ്രങ്ങളും തുടങ്ങിയത്. ഇതില്‍ തന്നെ 20 ശതമാനം ക്രൈസ്തവരിലെ സംവരണ സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മുസ്ലിംകള്ക്ക് മാത്രം അവകാശപ്പെട്ട നൂറു ശതമാനത്തില്‍ നിന്നാണ് 20 ശതമാനം ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ചത്.
You May Also Like-
'പ്രധാനസമയങ്ങളിൽ പാർലമെന്റിൽ പങ്കെടുക്കാതെ കല്യാണ വീട്ടിൽ ബിരിയാണി തിന്നാൻ പോയവരാണ് ഗീർവാണം അടിക്കുന്നത്'; സുപ്രഭാതം മുഖപ്രസംഗത്തിനെതിരെ പി ജയരാജൻ
ക്രൈസ്തവ സമൂഹത്തെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഒരു ശ്രമവുമുണ്ടായിട്ടില്ല. തെറ്റിദ്ധാരണ നീക്കാന്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം- അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ആര്‍ക്കെങ്കിലും നിഷേധിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയെടുക്കണം- സമസ്ത മുഖപ്രസംഗം ആവശ്യപ്പെടുന്നു.
Also Read-
സമരങ്ങളെ ആര്.എസ്.എസിന് ഒറ്റിക്കൊടുക്കുന്നു: മുല്ലപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം
'സര്‍ക്കാറിന് വലിയ ഉത്തരവാദിത്തമുണ്ട്. ആരോപണത്തിലെ വസ്തുത വ്യക്തമാക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം. കേരളത്തിലെ സമുദായ സൗഹാര്‍ദം തകരാന്‍ അനുവദിച്ചുകൂടാ. സര്‍ക്കാര്‍ മൗനം പാലിക്കുകയോ ചിലപ്പോള്‍ ആരോപണങ്ങളെ പിന്തുണക്കുന്ന രീതിയില്‍ സംസാരിക്കുകയോ ചെയ്യുന്നത് അപകടകരമാണ്- എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.
സര്‍ക്കാര്‍ തുടരുന്നത് കുറ്റകരമായ മൗനമാണ്. വര്‍ഗ്ഗീയ ധ്രുവീകരണം വര്ധിക്കട്ടെയെന്നും അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്നും സര്‍ക്കാര്‍ കരുതുന്നുവോയെന്ന ചോദ്യവും മുഖപ്രസംഗം ഉന്നയിക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കള്‍ അടുത്തിയെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
രാജ്യത്ത് ആര് അധികാരത്തിൽ എത്തണം എന്ന് പലവട്ടം തീരുമാനിച്ച ആര്.എസ്.എസ്, ഇക്കുറി എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിച്ചോട്ടെ എന്ന് തീരുമാനിച്ചാല്‍ അതു സംഭവിക്കുമെന്നുറപ്പാണ് എന്ന് കേരളത്തിലെ മുസ്ലീം പണ്ഡിത സഭയായ
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഇ കെ വിഭാഗം മുഖപത്രമായ സുപ്രഭാതം കഴിഞ്ഞ ദിവസത്തെ എഡിറ്റോറിയലിൽ പറഞ്ഞിരുന്നു. "അധികാരവും സമ്പത്തുമുള്ളിടത്തേക്ക് മാറാന്‍ മനഃസാക്ഷി തെല്ലും അലട്ടാത്ത രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ധാരാളമുള്ള കേരളത്തില്‍ അധികാരപ്രതീക്ഷയില്ലാത്ത യു.ഡി.എഫ് വിട്ടുപോകാന്‍ ധാരാളം ആളുകളുണ്ടാകും" എന്നും അങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ച ഉണ്ടാക്കി യു.ഡി.എഫിനുണ്ടാകുന്ന തകര്‍ച്ച മുതലെടുത്ത് 2026ല്‍ കേരളത്തില്‍ അധികാരത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ അജന്‍ഡയെന്ന് 'കോണ്‍ഗ്രസ് മുക്ത കേരളം ആര്.എസ്.എസ് അജന്‍ഡ' എന്ന മുഖപ്രസംഗം പറയുന്നു.
ഇതിനു മുന്നോടിയായി ഇടതു സര്‍ക്കാര്‍ സംഘ്പരിവാറിന്റെ ചില അജന്‍ഡകള്‍ നടപ്പാക്കിപ്പോരുന്നതായി പത്രം ആരോപിക്കുന്നു. "2017ല്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ദിനത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രത്യേക പരിപാടികള്‍ നടത്താന്‍ സര്‍ക്കുലറിറക്കിയതും സസ്യാഹാരം മഹത്തരമെന്നു പ്രഖ്യാപിച്ചും മാംസാഹാരം മ്ലേച്ഛമെന്നു ധ്വനിപ്പിച്ചും ബി.ജെ.പി ഇതര വിദ്യാഭ്യാസ മന്ത്രിയായ" രവീന്ദ്രനാഥ് പറഞ്ഞതും ഇതിന്റെ ഭാഗമെന്നാണ് ആരോപണം.
Published by:
Anuraj GR
First published:
January 25, 2021, 1:21 PM IST