അതേസമയം കോര്‍പ്പറേഷനില്‍ വിദ്യാര്‍ഥിനിയെ മേയറാക്കി സി.പി.എം പിന്‍സീറ്റ് ഡ്രൈവിങ് നടത്തുകയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ സമരം. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു 21 കാരിയെ മേയറാക്കാൻ സി.പി.എം തീരുമാനിച്ചത്. എന്നാൽ മേയറുടെ കുട്ടിക്കളി തുറന്നു കാട്ടാനുള്ള തീരുമാനത്തിലാണ് ബി.ജെപി.
വർക്കിംഗ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത്. വികസന സെമിനാർ നടത്തിയെന്നും അതിൽ മേയർ പങ്കെടുത്തില്ല എന്നുമുള്ള വാർത്തകൾ ആണ് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നുണപ്രചരണം മാത്രമാണിതെന്നും മേയർ വ്യക്തമാക്കി.