സാമൂഹിക അകലം പാലിച്ചില്ല; യു.ഡി.എഫ് കൺവീനർക്കും എം.എൽ.എമാർക്കുമെതിരെ കേസെടുത്തു

എം.എൽ.എമാരായ ടി.ജെ വിനോദ്, അനൂപ്‌ ജേക്കബ്, അൻവർ സാദത്ത് എന്നിവർക്ക് എതിരെയും കേസെട‌ുത്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 30, 2020, 4:49 PM IST
സാമൂഹിക അകലം പാലിച്ചില്ല; യു.ഡി.എഫ് കൺവീനർക്കും എം.എൽ.എമാർക്കുമെതിരെ കേസെടുത്തു
ബെന്നി ബഹ്നാൻ
  • Share this:
കൊച്ചി: സർക്കാരിനെതിരായ പ്രതിഷേധ പരിപാടിയിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന പരാതിയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മറൈൻ ഡ്രൈവിലായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുത്ത യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]

പ്രവാസികളെ നാട്ടിൽ മടക്കി എത്തിക്കുന്നതിന് പണം ഈടാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചി മറൈൻ ഡ്രൈവിലും ധർണ സംഘടിപ്പിച്ചത്. ധർണയിൽ അൻപതിലധികം പേരാണ് പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പരിപാടിയെന്നാണ് ആരോപണം. ഇതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.

എം.എൽ.എമാരായ ടി.ജെ വിനോദ്, അനൂപ്‌ ജേക്കബ്, അൻവർ സാദത്ത് എന്നിവർക്ക് എതിരെയും കേസെട‌ുത്തിട്ടുണ്ട്.
First published: May 30, 2020, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading