നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • AIYF | നരേന്ദ്ര മോദിയില്‍ നിന്നാണോ എസ്.എഫ്.ഐ രാഷ്ട്രീയം പഠിച്ചത് ? ; ചോദ്യവുമായി എ.ഐ.വൈ.എഫ്

  AIYF | നരേന്ദ്ര മോദിയില്‍ നിന്നാണോ എസ്.എഫ്.ഐ രാഷ്ട്രീയം പഠിച്ചത് ? ; ചോദ്യവുമായി എ.ഐ.വൈ.എഫ്

  കേരളത്തിലെ ക്യാംപസുകളെ ഏകാധിപത്യ ക്യാംപസുകളാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത് മത്സരിക്കുന്നത് എല്ലാവരും എസ്.എഫ്.ഐ ആയാല്‍ പിന്നെ എന്ത് ജനാധിപത്യമാണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു

  • Share this:
   തിരുവനന്തപുരം:നരേന്ദ്ര മോദിയില്‍(MODI) നിന്നാണോ എസ്.എഫ്.ഐ(SFI) രാഷ്ട്രീയം പഠിച്ചതെന്ന ചോദ്യവുമായ എ.ഐ.വൈ.എഫ്.(AIYF) സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. ഒരുമിച്ച് പോകേണ്ടവരെ തല്ലി വിഴ്ത്തുകയാണ് എസ് എഫ് ചെയ്യുന്നതെന്നും സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

   കേരളത്തിലെ ക്യാംപസുകളെ ഏകാധിപത്യ ക്യാംപസുകളാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത് മത്സരിക്കുന്നത് എല്ലാവരും എസ്.എഫ്.ഐ ആയാല്‍ പിന്നെ എന്ത് ജനാധിപത്യമാണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു. എസ്.എഫ്.ഐക്ക് എതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി മഹേഷ് പ്രസംഗത്തില്‍ ഉയര്‍ത്തിയത്.

   അതേ സമയം എ.ഐ.എസ്.എഫ് , എസ്.എഫ്.ഐ യെ ജനാധിപത്യം പഠിപ്പിക്കേണ്ട. ക്ലാസ്സെടുക്കാന്‍ വരുന്നവര്‍ കുറച്ചൊക്കെ ചരിത്രം കൂടി ഓര്‍ക്കുന്നതു നല്ലതാണന്നായിരുന്നു സച്ചിന് ദേവ് എംഎല്‍എയുടെ പ്രതികരണം.

   പലതും അറിയാത്തതല്ല നിങ്ങള്‍ക്ക് ബോധപ്പൂര്‍വ്വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതാണെന്നും ഞങ്ങള്‍ക്ക് നന്നായറിയാം.
   വര്‍ഷം 1975. ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവിരുദ്ധത ഭരണകൂട ഭീകരതയായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വര്‍ഷം. അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഇടമില്ലാത്ത സംഘടിക്കാന്‍ പാടില്ലാത്ത ജനാധിപത്യ നിഷേധത്തിന്റെ 18 മാസക്കാലം.

   അന്ന് അച്യുതമേനോനായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി.
   കേരളത്തിലെ മനുഷ്യരുടെ ജനാധിപത്യ - പൗരാവകാശങ്ങളെല്ലാം റദ്ദുചെയ്യപ്പെട്ട ആ കാലത്ത് ജനാധിപത്യത്തിനായി സംസാരിക്കാന്‍ നിങ്ങളുണ്ടായിരുന്നോ എ.ഐ.എസ്.എഫേ അന്നു നിങ്ങള്‍ ആരുടെ ചിറകിനുള്ളില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു. എന്ന് അദ്ദേഹം ചോദിച്ചു

   സ്വാതന്ത്രസമരത്തില്‍ ആര്‍.എസ്.എസ് എവിടെയായിരുന്നോ അവിടെ തന്നെയായിരുന്നു അടിയന്തരാവസ്ഥ കാലത്ത് എ.ഐ.എസ്.എഫും. അടിയന്തരാവസ്ഥയ്ക്ക് ശേഷം എസ്.എഫ്.ഐ ക്യാമ്പസുകളിലേക്ക് വര്‍ദ്ധിത വീര്യത്തോടെ പടര്‍ന്നുകയറിയതും നിങ്ങള്‍ അപ്രത്യക്ഷമായതും നിങ്ങളുടെ ഇടതുപക്ഷത്തിനു നിരക്കാത്ത ഇരട്ടത്താപ്പ് നിലപാടുകള്‍ കൊണ്ടാണ് എന്നു ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാണ്.
   ചരിത്രം മായ്ച്ചുകളയാനാകാത്ത കാലത്തോളം ഞങ്ങള്‍ എന്താണെന്നും നിങ്ങള്‍ എന്തായിരുന്നു എന്നും, എന്താണെന്നും കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}