HOME » NEWS » Kerala »

കള്ളവോട്ട് ചെയ്യാൻ സിപിഎം പറഞ്ഞിട്ടില്ല; ആൾമാറാട്ടം നടത്തിയവരെ സംരക്ഷിക്കില്ലെന്നും കോടിയേരി

പൊലീസിലെ പോസ്റ്റൽ വോട്ട് ശേഖരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും കോടിയേരി. കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

news18
Updated: May 10, 2019, 5:49 PM IST
കള്ളവോട്ട് ചെയ്യാൻ സിപിഎം പറഞ്ഞിട്ടില്ല; ആൾമാറാട്ടം നടത്തിയവരെ സംരക്ഷിക്കില്ലെന്നും കോടിയേരി
കോടിയേരി ബാലകൃഷ്ണൻ
  • News18
  • Last Updated: May 10, 2019, 5:49 PM IST
  • Share this:
തിരുവനന്തപുരം: കള്ളവോട്ട് നടത്തിയവരെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളവോട്ട് ചെയ്യാൻ സിപിഎം ആരോടും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

also read: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ മുഴുവന്‍ വോട്ടും പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

പൊലീസിലെ പോസ്റ്റൽ വോട്ട് ശേഖരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും കോടിയേരി. കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ എതിർത്തത് ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ്. ഇപ്പോൾ അദ്ദേഹം ശരിയായ നിലപാടെടുത്തു എന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തി, ധർമ്മടം എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നു എന്നാണ് സ്ഥിരീകരിച്ചത്. ലീഗ് 12 കള്ളവോട്ടും എൽഡിഎഫ് ഒരു കള്ളവോട്ടും ചെയ്തുവെന്ന് ചീഫ് ഇക്ടറൽ ഓഫീസർ അറിയിച്ചിരുന്നു.
First published: May 10, 2019, 5:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories