HOME » NEWS » Kerala »

വ്യത്യസ്ത അപകടങ്ങൾ: സംസ്ഥാനത്തെ റോഡുകളിൽ ഇന്നലെ പൊലിഞ്ഞത് രണ്ട് കുരുന്നു ജീവനുകൾ

വാഹനങ്ങളുടെ അമിത വേഗതയാണ് രണ്ടിടങ്ങളിലും അപകടം ഉണ്ടാക്കിയത്

News18 Malayalam | news18
Updated: March 18, 2020, 11:08 AM IST
വ്യത്യസ്ത അപകടങ്ങൾ: സംസ്ഥാനത്തെ റോഡുകളിൽ ഇന്നലെ പൊലിഞ്ഞത് രണ്ട് കുരുന്നു ജീവനുകൾ
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: March 18, 2020, 11:08 AM IST
  • Share this:
സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ട് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. ചിറയിന്‍കീഴ് സ്വദേശി ആദി (2), കരുനാഗപ്പള്ളി സ്വദേശി അമന്‍ (9) എന്നിവർക്കാണ് വാഹനങ്ങളുടെ അമിത വേഗതയില്‍ ജീവൻ നഷ്ടമായത്.

കഴിഞ്ഞ ദിവസം രാത്രി പെരുങ്ങുഴി മുസ്ലീം പള്ളിക്ക് സമീപം നടന്ന അപകടത്തിലാണ് ആദി മരിച്ചത്.  വെയിലൂർ ചിലമ്പിൽ മനു-അനു ദമ്പതികളുടെ മകനാണ് ആദി. മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിൽ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന് മുന്നിലിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണു. . അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അമിതവേഗത്തിൽ പാഞ്ഞെത്തിയ ലോറിയാണ് തൊടിയൂർ അനീസ്-റൂബിന ദമ്പതികളുടെ മകനായ ഒന്‍പതുവയസുകാരൻ അമന്റെ ജീവനെടുത്തത്. പുതിയകാവ്-ചക്കുവള്ളി റോഡിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശൂരനാട് ബസലേൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു അമൻ.

You may also like:

'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
[NEWS]

'ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ
[PHOTOS]

OVID 19 |യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി [NEWS]
Published by: Asha Sulfiker
First published: March 18, 2020, 10:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories