ജന്മനാ കൈകളില്ലെങ്കിലും മാവേലിക്കര സ്വദേശിനി കണ്മണിയ്ക്ക് തന്റെ ലക്ഷ്യങ്ങിലേക്ക് എത്താന്‍ അതൊന്നും ഒരു തടസമല്ല. ശാരീരിക പരിമിതികൾ മറികടന്ന് ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയിരിക്കുകയാണ് ഈ യുവകലാകാരി. കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിലാണ് കണ്മണിയുടെ റാങ്ക് നേട്ടം.
തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജിലെ വിദ്യാർഥിനിയായ കൺമണിക്ക് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. അറുന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കൾ. സ്കൂൾ പഠന കാലത്തു തന്നെ കലോത്സവ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു കണ്മണി. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ മിടുക്കി നിരവധി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്.
2019ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരവും ഈ മാവേലിക്കര സ്വദേശിയെ തേടിയെത്തി. കൈകൾ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനം ആകണമെന്ന ലക്ഷ്യത്തോടെ തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ ചിത്രീകരിച്ചു യുട്യൂബിൽ അപ്ലോഡ് ചെയ്യുന്നുണ്ട്. സഹോദരൻ മണികണ്ഠനും മാതാപിതാക്കളും പൂര്‍ണപിന്തുണയുമായി കണ്മണിക്കൊപ്പമുണ്ട്.
മലയാളം അക്ഷരമാല ഈ വർഷം തന്നെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി
മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല (Malayalam alphabets) ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി (V. Sivankutty). 2022 - 23 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കെ പി ബി എസിലാണ് അച്ചടി.
മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിക്കുകയും അത് വാർത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തയും വന്നതാണ്. ഇപ്പോൾ സാംസ്കാരിക നായകർ വീണ്ടും ഒരു പ്രസ്താവന നൽകിയ സാഹചര്യത്തിലാണ് വിശദീകരണം. ഇപ്പോൾ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞെങ്കിലും പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വേണ്ടിവരും എന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ മന്ത്രി ശിവൻകുട്ടി നിർദേശിക്കുകയായിരുന്നു. ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാർഗനിർദ്ദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നൽകുന്നത്. ആദ്യഭാഗം പാഠപുസ്തകങ്ങൾ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു.
വിരമിക്കുന്നതിന് തൊട്ടുമുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകനും സിപിഎം നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാറിനെതിരെ വീണ്ടും കേസ്. പൂര്‍വ വിദ്യാര്‍ഥി നല്കിയ പരാതിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്നലെ ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ 2 പോക്സോ കേസുകളില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്.
കേസില്‍ ജാമ്യം ലഭിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് കെ.വി ശശികുമാറിന്റെ അഭിഭാഷകന് പറഞ്ഞു. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയായ പൂർവ വിദ്യാര്‍ഥിനി നൽകിയ പരാതിയിലാണ് നടപടി. നിലവില്‍ ശശികുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കെ.വി.ശശികുമാറിനെ മേയ് 13 ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.